Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ആശ്രമ...

യു.പിയിൽ ആശ്രമ മേധാവിയെ കൊല്ലാൻ മകന്റെ ‘ക്വട്ടേഷൻ’; 11 പേർ പിടിയിൽ

text_fields
bookmark_border
arrest
cancel

മ​ഥു​ര (യു.​പി): കി​ഷോ​രി കു​ഞ്ച് ആ​ശ്ര​മ മേ​ധാ​വി സ്വാ​മി രാ​ജി​നെ കൊ​ല്ലാ​നെ​ത്തി​യ 11 പേ​രെ എ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്ത​താ​യി യു.​പി പൊ​ലീ​സ്. പ്ര​തി​ക​ളി​ൽ നാ​ല് പേ​ർ​ക്ക് വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റു.

സ്വാ​മി രാ​ജി​ന്റെ മ​ക​ൻ കേ​ശ​വ് ദാ​സാ​ണ് ‘ക്വ​ട്ടേ​ഷ​ൻ’ ന​ൽ​കി​യ​​ത്. ആ​ശ്ര​മ​ത്തി​ന്റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വാ​മി രാ​ജും മ​ക​നും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ബി​ഹാ​റി​ലെ ജ​യി​ലി​ലാ​യി​രു​ന്ന കേ​ശ​വ് ദാ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കൊ​ല്ലാ​നെ​ത്തി​യ​വ​രി​ൽ​നി​ന്ന് കാ​ർ, തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ബിപിൻ, ടീറ്റു, അജയ്, രാജ് സികർവാർ എന്നിവർക്കാണ് വെടിയേറ്റത്. അ​ക്ര​മി​ക​ളി​ൽ നാ​ല് പേ​ർ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളും ബാ​ക്കി​യു​ള്ള​വ​ർ യു.​പി​ക്കാ​രു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Encounterquotation gangUttar Pradesh
News Summary - Uttar Pradesh: Plot to Kill Ashram Chief Swami Raj Unearthed in Mathura, 11 People Held After Police Encounter
Next Story