Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രി വളപ്പിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് കുടുംബം

text_fields
bookmark_border
ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം
ആശുപത്രി വളപ്പിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് കുടുംബം
cancel
Listen to this Article

ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ആശുപത്രി വളപ്പിൽ നഴ്‌സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. യുവതി ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ദിവസം മുമ്പാണ് യുവതി പ്രസ്തുത ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.

"ശനിയാഴ്ച ഉന്നാവോയിലെ ന്യൂ ജീവൻ ആശുപത്രിയിൽ ഒരു നഴ്സിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കും" -ഉന്നാവോ അഡീഷണൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിങ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ ലഭിക്കാന്‍ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uttar Pradesh: Nurse found hanging in premises of hospital in Unnao, family alleges rape, murder
Next Story