ബാബരി ഭൂമി കേസ്: യു.പി-നേപ്പാൾ അതിർത്തി അടച്ചു; കനത്ത സുരക്ഷ
text_fieldsലഖ്നോ: ബാബരി ഭൂമി കേസിൽ വിധി വരാനിരിക്കെ ഉത്തർപ്രദേശ്-നേപ്പാൾ അതിർത്തി അടച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻെറ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാത്രി ചേർന്ന യോഗത്തിലാണ് തീരുമാനം.
കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ ആരെയും അതിർത്തി പ്രദേശത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ അതീവസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അയോധ്യയിൽ കർശന സുരക്ഷ തുടരുകയാണ്. നഗരത്തിലെത്തുന്ന തീർഥാടകർക്കായി അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 12 കമീഷണർമാരെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
