ഉത്തര്‍പ്രദേശിൽ അറുപതുകാരനെ മർദിച്ച് കൊലപ്പെടുത്തി
text_fieldsലക്‌നൗ: ഉത്തര്‍പ്രദേശിൽ സോൻഭദ്ര ജില്ലയിലെ പർസോയ് ഗ്രാമത്തിൽ അറുപതുകാരനെ തല്ലിക്കൊന്നു. മുഹറം ആഘോഷ വേളയിൽ താ സികൾ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് തറയെക്കുറിച്ചുള്ള തർക്കം ആണ് കൊലയിലേക്ക് നയിച്ചത്. മുഹമ്മദ് അന്‍വര്‍ (60) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. തറ തകർക്കാൻ ഒരു സംഘം ശ്രമിച്ചപ്പോൾ അന്‍വര്‍ തടയാൻ ശ്രമിക്കുകയായിരുന്നു. രവിന്ദ്ര ഖർവാർ എന്ന സ്കൂൾ അധ്യാപകനെ മുഖ്യപ്രതിയാക്കി പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ട്. 14 പേരടങ്ങുന്ന പ്രതിപ്പട്ടികയിലെ 11 പേരും പ്രായപൂർത്തിയാകാത്തവരാണ്.
ആറുമാസം മുമ്പ് രവിന്ദ്ര ഖർവാർ സർക്കാർ ജൂനിയർ ഹൈസ്കൂളിൽ എത്തുന്നത് വരെ തറ കാരണമാക്കി മുസ്ലിംകൾക്കും ഗ്രാമത്തിലെ ഗോത്രവർഗക്കാർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നില്ലെന്ന് അൻവറിൻെറ മൂത്ത സഹോദരനായ നഈം ഗാസിപ്പുരി വ്യക്തമാക്കി.
മുഹർറം ആഘോഷ വേളയിൽ തസിയകൾ വെക്കാനായി 2007ലാണ് തറ നിർമ്മിച്ചത്. ഗ്രാമത്തിലെ എല്ലാ ആളുകളും ചടങ്ങിൽ പങ്കുചേർന്നിരുന്നു. അധ്യാപകൻ ഗ്രാമത്തിലെത്തിയ ശേഷം ഗ്രാമവാസികളിൽ ചിലരെ പ്രേരിപ്പിച്ച് തറ തകർത്തിരുന്നു. പിന്നീട് ഭരണകൂടം ഇരു സമുദായങ്ങൾക്കുമിടയിൽ ഒത്തുതീർപ്പുണ്ടാക്കി ഇത് പുനർനിർമ്മിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
