Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാസ്റ്റിങ് ഡയറക്ടർ...

കാസ്റ്റിങ് ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാൽസംഗം ചെയ്തു, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി

text_fields
bookmark_border
A man allegedly raped a 15-year-old in school Police case
cancel

വഡോദര: സിനിമയിലെ കാസ്റ്റിങ് ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാൽസംഗം ചെയ്ത 34കാരനെ പൊലീസ് പിടികൂടി. നടിയാകാൻ ആഗ്രഹിച്ച പെൺകുട്ടിയിൽ നിന്നും ഇയാൾ ഭീഷണിപ്പെടുത്തി പണവും തട്ടിയെടുത്തു.

കാസ്റ്റിങ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദണ്ഡിയ ബസാറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നഗ്ന ചിത്രങ്ങളും എടുത്തു. പെൺകുട്ടിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഇയാൾ വ്യാജ അക്കൗണ്ടുകളും നിർമിച്ചു.

പണം നൽകിയില്ലെങ്കിൽ നഗ്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. നിരവധി ലൈംഗികാതിക്രമ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.


Show Full Article
TAGS:Uttar Pradesh Vadodara rape 
News Summary - Uttar Pradesh man held in Vadodara for ‘raping’ aspiring actress
Next Story