Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാറോടിക്കുമ്പോൾ...

കാറോടിക്കുമ്പോൾ ഹെൽമെറ്റ്​ ധരിച്ചില്ല; 500 രൂപ പിഴയിട്ട്​ യു.പി പൊലീസ്​

text_fields
bookmark_border
up-police-challaned.jpg
cancel

ലഖ്​നോ: ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയിട്ടുകൊണ്ടുള്ള ഉത്തർപ്രദേശ്​ ട്രാഫിക്​ പൊലീസിൻെറ ഇ-ചലാൻ കണ്ട ഡ്രൈവർ ഞെട്ടി !!. കാരണം മറ്റൊന്നുമല്ല, കാറോടിച്ച തനിക്കാണ്​ ഹെൽമെറ്റ്​ ധരിക്കാത്തതിന്​ പൊലീസ്​ പിഴയിട്ടിരി ക്കുന്നത്​. ഉത്തർപ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രശാന്ത് തിവാരിക്കാണ് പൊലീസ് വിചിത്രമായ ക ാരണം ചൂണ്ടിക്കാട്ടി​​ പിഴയിട്ടത്​.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന ഇ-ചലാന്‍ എന്ന ഒാണ്‍ലൈന്‍ സംവിധാനത്തിലാണ്​​ പ്രശാന്ത്​ തിവാരിക്ക്​ പിഴ സംബന്ധിച്ച രേഖ ലഭിച്ചത്​. കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹീന്ദ്ര ബൊലേറൊ കാര്‍ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്നതാണ്​ തിവാരി ചെയ്​ത​ കുറ്റം.

ഉത്തര്‍ പ്രദേശ്​ പൊലീസിൻെറ ഭാഗത്തു നിന്നുള്ള​ ആദ്യത്തെ സംഭവമല്ല ഇത്​. നേര​ത്തെയും ഇത്തരം കേസുകള്‍ റിപ്പോർട്ട്​ ചെയ്യ​പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പിയൂഷ് വര്‍ഷ്നി എന്നയാള്‍ക്ക് യു.പി പൊലീസ്​ 500 രൂപ ​പിഴയിട്ടിരുന്നു. ഇതിനെതിരെ ഹെല്‍മറ്റ് ധരിച്ച്​ ഫോര്‍വീലര്‍ ഓടിച്ചാണ്​ അദ്ദേഹം പ്രതിഷേധിച്ചത്​​. ട്രാക്ടര്‍ ഓടിച്ചയാളിൽ നിന്ന്​ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റം ചുമത്തി 3000 രൂപ പിഴ ഈടാക്കിയ സംഭവവും ഉത്തർപ്രദേശിൽ അരങ്ങേറിയിരുന്നു.

ഭേദഗതി വരുത്തിയ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പൊലീസ്​ നടപടി സ്വീകരിച്ച്​ വരുന്നുണ്ട്​. ഇതോടൊപ്പമാണ്​ പൊലീസ്​ ഇത്തരം കേട്ടുകേൾവിയില്ലാത്ത വിധം പിഴശിക്ഷ വിധിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUP policewearing helmetUttar Pradesh
News Summary - Uttar Pradesh: Man challaned for not wearing helmet while driving car -india news
Next Story