Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു കശാപ്പിന്​ പത്ത്​...

പശു കശാപ്പിന്​ പത്ത്​ വർഷം വരെ തടവും പിഴയും​; ഓർഡിനൻസ്​ ഇറക്കി​ യു.പി സർക്കാർ

text_fields
bookmark_border
yogi-adityanath-with-cow-10-06-2020
cancel

ലക്​നോ: പശുക്കളെ ഉപദ്രവിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ കടുപ്പിക്കാനുള്ള നടപടികള​ുമായി ഉത്തർപ്ര​േദശ്​ സർക്കാർ. പശു കശാപ്പ് തടയൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ പശുക്കളെ കശാപ്പ്​ ചെയ്യുന്നവർക്കെതിരെയും മരണകാരണമാകുംവിധം ഉപദ്രവിക്കുന്നവർക്കെതിരെയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നത്​.

ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം പാസാക്കി. പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴശിക്ഷയും നിയമം ഉറപ്പു വരുത്തുന്നുണ്ട്​. 

ആദ്യ തവണ കുറ്റം ചെയ്​താൽ ഒരു വർഷം മുതൽ ഏഴ്​ വർഷം വരെ തടവും മൂന്ന്​ ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ പരമാവധി 10 വർഷം കഠിന തടവും അഞ്ച്​ ലക്ഷം വരെ പിഴ​യും​ ലഭിക്കും. ഇത്തരക്കാരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഉടമയുടെ അറിവില്ലാതെ പശുക്കളെയോ മറ്റ്​ കന്നുകാലികളെയോ അനധികൃതമായി കടത്തുകയോ വാഹനത്തിൽ ബീഫ്​ കണ്ടെത്തുക​േയാ ചെയ്​താൽ ഡ്രൈവർ, ഓപറേറ്റർ, വാഹനത്തി​​െൻറ ഉടമ എന്നിവർക്കെതിരെ കേസെടുക്കും. ഭേദഗതി നിയമത്തിലെ സെക്ഷൻ അഞ്ചിലാണ്​ ഇതു പ്രതിപാദിക്കുന്നത്​. അനധികൃത പശുക്കടത്ത് പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തെയോ വിട്ടയക്കുന്നതു വരെയോ ഉള്ള(ഏതാണ്​ ആദ്യം എന്ന നിലയിൽ) പശുക്കളുടെ  പരിപാലന ചെലവ് വാഹന ഉടമയിൽ നിന്ന്​ ഈടാക്കും.

ജീവന്‍ അപകടത്തിലാകുന്ന വിധം പശുവിന് പരിക്കേൽപ്പിക്കുന്നതും ശിക്ഷാർഹമാണ്​. കുറ്റം ആവർത്തിച്ച്​ പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും. ഭക്ഷണവും വെള്ളവും നല്‍കാതെ പശുക്കളെ പട്ടിണിക്കിട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവാണ് ശിക്ഷ.
 
1955ലെ പശു കശാപ്പ് നിരോധിത നിയമം പല തവണ ​േഭദഗതി ചെയ്​തിട്ടുണ്ടെങ്കിലും നിയമത്തിലെ പഴുതു കാരണം അത്​ കൃത്യമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇ​േപ്പാഴും ഇത്തരം ക​ുറ്റകൃത്യങ്ങൾ പല ഭാഗങ്ങളിലും റി​േപ്പാർട്ട്​ ചെയ്യപ്പെടുന്നുണ്ട്​. പശു കശാപ്പിലേർപ്പെടുന്നവർ ജാമ്യം നേടി പുറത്തിറങ്ങുകയും കശാപ്പ്​ തുടരുകയും ചെയ്യുന്നതായാണ്​ സർക്കാറി​​െൻറ കണ്ടെത്തൽ.

പശു കശാപ്പ്​ തടയൽ നിയമം -1955 നിലവിൽ വന്നത്​ 1956 ജനുവരി ആറിനാണ്​. ഈ നിയമം​ 1958ലും 1961,1979, 2002 എന്നീ വർഷങ്ങളിലും ഭോദഗതി വരുത്തിയിരുന്നു. നിയമത്തിലെ ചട്ടങ്ങൾ 1964ലും 1979ലും ഭേദഗതി വര​ുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughtermalayalam newsindia newsUttar Pradesh
News Summary - Uttar Pradesh govt. clears ordinance to prevent cow slaughter -india news
Next Story