Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid Ambulance
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; യു.പിയിൽ ലോക്​ഡൗൺ മേയ്​ 17 വരെ നീട്ടി

text_fields
bookmark_border

ലഖ്​നോ: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്​ഡൗൺ നീട്ടി. മേയ്​ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. സംസ്​ഥാനത്ത്​ രോഗവ്യാപനം ​രൂക്ഷമായ സാഹചര്യത്തിലാണ്​ തീരുമാനം.

എല്ല സ്​ഥാപനങ്ങളും ഓഫിസുകളും ​േമയ്​ 17 വരെ അടഞ്ഞുകിടക്കും. രാജ്യത്ത്​ കോവിഡ്​ വ്യാപനം ഏറ്റവും ​രൂക്ഷമായ സംസ്​ഥാനങ്ങളിലൊന്നാണ്​ യു.പി. ശനിയാഴ്ച 26,847 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​.

ഏപ്രിൽ 19ന്​ അവസാനിച്ച പഞ്ചായത്ത്​ തെരഞ്ഞെടുപ്പും കുംഭമേളയുമാണ്​ കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സംസ്​ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തതയും ഓക്​സിജൻ ദൗർലഭ്യവും കോവിഡ്​ മരണനിരക്കും ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Corona VirusUP LockdownUttar Pradesh
News Summary - Uttar Pradesh extends Covid-19 lockdown by a week till May 17
Next Story