Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂനിഫോം ധരിച്ച്...

യൂനിഫോം ധരിച്ച് സ്കൂളിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
gold seized
cancel

ലഖ്നോ: ഉത്തർപ്രദേശിൽ യൂനിഫോം ധരിച്ച് സ്കൂളിൽ പ്രവേശിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മോഹിത് രാജ്പുത്(19) എന്ന യുവാവാണ് പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയെ തുടർന്ന് പിടിയിലായത്.

സെപ്റ്റംബർ 23നാണ് സംഭവം. യുവാവ് തന്‍റെ പഴയ യൂനിഫോം ധരിച്ച് സ്കൂളിൽ എത്തുക‍യും സുഹൃത്തുക്കളോടൊപ്പം നിന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. സമാനരീതിയിൽ തിങ്കളാഴ്ച വീണ്ടും യുവാവ് സ്കൂളിൽ എത്തിയപ്പോഴാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.

സ്കൂളിനുള്ളിൽ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞ കുട്ടി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധികൃതർ ഗേറ്റ് അടച്ചപ്പോൾ ഇയാൾ ബൈക്കും ബാഗും ഉപേക്ഷിച്ച് മതിൽ ചാടി രക്ഷപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്തുവരികയാണെന്നും ബന്ത്ര സ്റ്റേഷൻ എസ്.എച്ച്.ഒ ഹേമന്ത് കുമാർരാഘവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor GirlArrestedUttar Pradeshex studentHarass
News Summary - Uttar Pradesh: Ex-Student Enters School In Old Uniform To Harass Minor Girl Student In Lucknow; Arrested
Next Story