ആംബുലൻസ് നിഷേധം തുടർക്കഥ; ഒാേട്ടാറിക്ഷയിൽ മൃതദേഹവുമായി കുടുംബം
text_fields ബന്ദ (യു.പി): റെയിൽവേ ട്രാക്കിൽ മരിച്ചയാളെ പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടാത്തതിനാൽ ബന്ധുക്കൾ മൃതദേഹം ഒാേട്ടാറിക്ഷയിൽ െകാണ്ടുപോയി. ഇതിെൻറ വിഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. അത്ര റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ കണ്ടെത്തിയ രാം ആശ്രയ് എന്ന 44കാരെൻറ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. എവിടെനിന്നും ആംബുലൻസ് ലഭ്യമാവാത്തതിനെ തുടർന്ന് ബന്ധുക്കൾ ഒടുവിൽ ഒാേട്ടാറിക്ഷയെ ആശ്രയിക്കുകയായിരുന്നു.
എന്നാൽ, ആരും ആംബുലൻസ് ആവശ്യപ്പെട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം ആംബുലൻസിലാണ് കൊണ്ടുപോയതെന്നുമാണ് ചീഫ് മെഡിക്കൽ ഒാഫിസറുടെ വിശദീകരണം.
ഇത്തരം നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് ഇൗയിടെയായി ആവർത്തിക്കുന്നത്. കഴിഞ്ഞ മാസം കൗശംബിയിൽ ഏഴു വയസ്സുകാരിയുടെ മൃതദേഹം അമ്മാവൻ സൈക്കിളിനു പിന്നിൽ വെച്ചുെകട്ടി കൊണ്ടുപോയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇയാൾ ആംബുലൻസിനുവേണ്ടി അേപക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
കൂലിപ്പണിക്കാരനായ അനന്ത്കുമാറിെൻറ മകളുടെ മൃതദേഹത്തിനാണ് ഇൗ ദുരവസ്ഥയുണ്ടായത്. ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു മരണം. ആംബുലൻസ് ലഭിക്കാത്തതിനാൽ പത്തു കിലോമീറ്ററോളമാണ് മൃതദേഹം സൈക്കിളിൽ കൊണ്ടുപോയതെന്ന് അമ്മാവൻ ബ്രിജ്മോഹൻ പറഞ്ഞു.
ഇക്കഴിഞ്ഞ മേയിൽ, മറ്റൊരാൾ 15കാരനായ മകെൻറ ശരീരം ചുമലിലേറ്റിയാണ് നാട്ടിലെത്തിച്ചത്. ഇട്ടാവയിലെ ആശുപത്രി അധികൃതരുടെ ക്രൂരത കാരണമാണ് ആംബുലൻസ് ലഭിക്കാതെ മൃതദേഹം ചുമലിലേറ്റേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
