യു.പിയിൽ ഒമ്പതാം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം
text_fieldsആഗ്ര: ഒമ്പതാം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച് അധ്യാപകൻ. ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയെ പോകാൻ അനുവദിക്കാതെ തടഞ്ഞുവെക്കുന്നതും പിന്നാലെ കുട്ടിയെ പീഡിപ്പികകാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ മതുരയിലെ ഇന്റർകോളേജിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബുധവാനാഴ്ച പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും മുൻപും തനിക്ക് അധ്യാപകനിൽ നിന്ന് ഇത് അനുഭവം ഉണ്ടായിട്ടുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ബഹളമുണ്ടാക്കിയാൽ തന്റെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

