Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽനിന്ന്​...

ബി.ജെ.പിയിൽനിന്ന്​ രാജിവെച്ച എം.എൽ.എ വിനയ്​ ശക്യയെ കാണാനില്ലെന്ന്​ മകളുടെ പരാതി

text_fields
bookmark_border
ബി.ജെ.പിയിൽനിന്ന്​ രാജിവെച്ച എം.എൽ.എ വിനയ്​ ശക്യയെ കാണാനില്ലെന്ന്​ മകളുടെ പരാതി
cancel

ന്യൂഡൽഹി: തൊഴിൽമന്ത്രി സ്വാമി പ്രസാദ്​ മൗര്യക്കൊപ്പം ബി.ജെ.പിയിൽനിന്ന്​ രാജിവെച്ചതിന്​ പിന്നാലെ എം.എൽ.എ വിനയ്​ ശക്യയെ കാണാനില്ലെന്ന് മകൾ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ മകൾ റിയ ശക്യയാണ്​ പിതാവിനെ അമ്മാവനും പിതൃമാതാവും ചേർന്ന് ഔറയിൽ നിന്ന്​ ലഖ്​നോവിലെ​ അജ്ഞാതമായ മറ്റൊരിടത്തേക്ക്​ മാറ്റിയതായി ആരോപിച്ചത്​. റിയയുടെ വിഡിയോ ഉടനെ​ വൈറലാവുകയും ചെയ്തു.

ബി.ജെ.പിയിൽനിന്ന്​ രാജിവെച്ചുവെന്ന വാർത്ത പുറത്തുവന്നതിന്​ പിന്നാലെ അമ്മാവൻ ദേവേഷ്​ ശക്യയും പിതൃ മാതാവും ചേർന്ന്​ അദ്ദേഹത്തെ മറ്റൊരിടത്തേക്ക്​ മാറ്റിയെന്നാണ്​ ആരോപണം​. പിതാവ്​ എവിടെയാണെന്ന്​ അറിയില്ലെന്നും കണ്ടെത്താൻ യു.പി സർക്കാർ സഹായിക്കണമെന്നുമാണ്​ റിയ​ ശക്യയുടെ അഭ്യർഥന. എന്നാൽ, എം.എൽ.എ വീട്ടിൽ സുരക്ഷിതമായുണ്ടെന്നാണ്​ പൊലീസ് പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPUttar Pradesh
News Summary - Uttar Pradesh BJP MLA Vinay Shakya's daughter says dad is missing
Next Story