Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വ്യാജ...

യു.പിയിൽ വ്യാജ മാർക്ക്​ഷീറ്റുണ്ടാക്കി ​േകാളജിൽ പ്രവേശനം നേടിയ ബി.ജെ.പി എം.എൽ.എയെ അയോഗ്യനാക്കി

text_fields
bookmark_border
യു.പിയിൽ വ്യാജ മാർക്ക്​ഷീറ്റുണ്ടാക്കി ​േകാളജിൽ പ്രവേശനം നേടിയ ബി.ജെ.പി എം.എൽ.എയെ അയോഗ്യനാക്കി
cancel

അയോധ്യ: യു.പിയിൽ വ്യാജ മാർക്ക്​ഷീറ്റ്​ കേസിൽ ശിക്ഷിക്കപ്പെട്ടതിന്​ പിന്നാലെ ബി.ജെ.പി എം.എൽ.എയെ അയോഗ്യനാക്കി. ഇന്ദ്രപ്രതാപ്​ എന്ന ഖാബു തിവാരിയേയാണ്​ അയോഗ്യനാക്കിയത്​. കഴിഞ്ഞ ദിവസം കോളജിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രവേശനം നേടിയെന്ന കേസിൽ ഇയാളെ ശിക്ഷിച്ചിരുന്നു.

അഞ്ച്​ വർഷ​ത്തെ തടവ്​ ശിക്ഷയാണ്​ പ്രത്യേക കോടതി ഇയാൾക്ക്​ നൽകിയത്​. ഖാബു തിവാരിയെ പുറത്താക്കിയെന്ന വിവരം യു.പി നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറിയാണ്​ അറിയിച്ചത്​. 2017ലാണ്​ തിവാരി യു.പി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്​.

പ്രത്യേക കോടതി ജഡ്​ജി പൂജ സിങ്ങാണ്​ തിവാരിക്കെതിരായ നിർണായക വിധി പുറപ്പെടുവിച്ചത്​. തിവാരിക്ക്​ 8000 രൂപ പിഴ വിധിക്കുകയും ചെയ്​തു. 1992ലാണ്​ തിവാരിക്കെതിരായ പരാതി സാകേത്​ ഡിഗ്രി കോളജ്​ പ്രിൻസിപ്പൽ റാം ത്രിപാഠി നൽകുന്നത്​. വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി കോളജിൽ അഡ്​മിഷൻ നേടിയെന്നായിരുന്നു പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khabbu Tiwari
News Summary - Uttar Pradesh BJP MLA Khabbu Tiwari jailed for five years for using fake mark sheet
Next Story