Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​ ബലാത്സംഗം:...

ഉന്നാവ്​ ബലാത്സംഗം: ഇരയുടെ പിതാവിനെ ​െകാലപ്പെടുത്തിയതിൽ കുറ്റാരോപിതനായ ബി.ജെ.പി നേതാവ്​ സ്​ഥാനാർഥിയായി പത്രിക നൽകി

text_fields
bookmark_border
ഉന്നാവ്​ ബലാത്സംഗം: ഇരയുടെ പിതാവിനെ ​െകാലപ്പെടുത്തിയതിൽ കുറ്റാരോപിതനായ ബി.ജെ.പി നേതാവ്​ സ്​ഥാനാർഥിയായി പത്രിക നൽകി
cancel
camera_alt

ഉന്നാ​വ്​ വേസ്​ മുഖ്യപ്രതി കുൽദീപ്​ സിങ്​ സെംഗാർ

ലഖ്​നോ: രാജ്യത്തെ നടുക്കിയ ഉന്നാവ്​ പീഡനക്കേസിലെ ഇരയുടെ പിതാവിനെ ​െകാലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന്​ ആരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവ്​ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയായി പത്രിക നൽകി. കേസിലെ മുഖ്യപ്രതിയും ബി.ജെ.പി എം.എൽ.എയുമായിരുന്ന കുൽദീപ്​ സിങ്​ സെംഗാറിന്‍റെ അടുത്ത സഹായി അരുൺ സിങ്ങാണ്​ പത്രിക നൽകിയത്​. ഉന്നാവിലെ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനൊപ്പമാണ്​ ഇയാൾ പത്രിക സമർപ്പിക്കാനെത്തിയത്​.

അതേസമയം, അരുൺസിങ്ങിനെ സ്​ഥാനാർഥിയാക്കാൻ നേര​ത്തെ പാർട്ടി തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട്​ ഇത്​ റദ്ദാക്കിയിരുന്നുവെന്ന്​ ബിജെപി ഉന്നാവ്​ ജില്ലാ പ്രസിഡന്‍റ്​ രാജ് കിഷോർ റാവത്ത് പറഞ്ഞു. വ്യാഴാഴ്ചയാണ്​ അരുൺ സിങ് മത്സരിക്കേണ്ടതില്ലെന്ന്​ പാർട്ടി തീരുമാനിച്ചത്​. എന്നാൽ, ബിജെപിയുടെ മുതിർന്ന നേതാവും എം.പിയുമായ സാക്ഷി മഹാരാജ്​ അരുണിനൊപ്പമാണ്​. ​സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന പ്രഖ്യാപനം പുറത്തുവന്ന്​ രണ്ടാം ദിവസമാണ്​ അരുൺ പത്രിക നൽകാൻ സാക്ഷി മഹാരാജിന്‍റെ കൂടെ വന്നത്​. ത​ന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിൽ അരുൺ സിങ്ങുമുണ്ടായിരുന്നുവെന്ന്​ പീഡനത്തിനിരയായ യുവതി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ്​ ഇയാളെ പാർട്ടി മത്സരത്തിൽനിന്ന്​ പിൻവലിച്ചത്​. ശകുൻ സിങ്ങാണ്​ അരുണിന്​ പകരം ബി.ജെ.പി ടിക്കറ്റിൽ ഔ​േുദ്യാഗിക സ്​ഥാനാർഥി. അരുൺ സിങ്​ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്‍റെ ഇഷ്​ടമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും രാജ് കിഷോർ റാവത്ത് പറഞ്ഞു.

ജൂലൈ മൂന്നിന് നടക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്ച. അതേസമയം, ബിജെപി പ്രവർത്തകരുടെ പിന്തുണ തനിക്കാ​െൺന്ന്​ ശകുൻ സിംഗ് അവകാശപ്പെട്ടു. എന്നാൽ, അരുൺ സിങ്ങിന്‍റെ പത്രിക സമർപ്പണത്തിന്​ സാക്ഷി മഹാരാജ്​ എം.പി പ​ങ്കെടുത്തത്​ എങ്ങിനെ ന്യായീകരിക്കുമെന്നനറിയാതെ കുഴങ്ങിയിരിക്കുകയാണ്​ നേതൃത്വം.

നേരത്തെ, മുഖ്യപ്രതി കുൽദീപ്​ സിങ്​ സെംഗാറിന്‍റെ ഭാര്യ സംഗീത ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന്​ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഉന്നാവ്​ ജില്ലാ പഞ്ചായത്ത്​ ചെയർപേഴ്​സണായ സംഗീതയെ ​​ഫതഹ്​പൂർ ചൗറാസിയിലെ മൂന്നാം വാർഡിലാണ്​ സ്​ഥാനാർഥിയായി നിശ്​ചയിച്ചിരുന്നത്​. എന്നാൽ, വ്യാപക വിമർശനമുയർന്നതോടെ ഈ തീരുമാനം പിനവലിച്ചു. ഇവരുടെ ഭർത്താവും പീഡന കേസ്​ പ്രതിയുമായ കുൽദീപ്​ സിങ്​ സെംഗാർ നേരത്തെ ബി.ജെ.പി എം.എൽ.എ ആയിരുന്നു. കേസിൽ കുടുങ്ങി ജയിലിലായതിന്​ പാർട്ടി മാറ്റിനിർത്തി ഒന്നര വർഷമാകു​േമ്പാഴാണ്​ ഭാര്യ സംഗീത സെംഗാർ അതേ പാർട്ടിയുടെ ടിക്കറ്റിൽ അങ്കത്തിനിറക്കാൻ പാർട്ടി തുനിഞ്ഞത്​​.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്​ത കുറ്റത്തിന്​ ആദ്യം ആജീവനാന്തം ജയിലിലായ സെംഗാറിന്​ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 2020ൽ 10 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 10 ലക്ഷം നഷ്​ടപരിഹാരവും വിധിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞ്​ കുൽദീപിന്​ യു.പി നിയമസംഭയിൽ അയോഗ്യതയും വന്നു.

ഇപ്പോഴും സെംഗാർ കുടുംബത്തിന്​ ഉന്നാവിൽ വൻ സ്വാധീനമാണുള്ളത്​. പാർട്ടി സംസ്​ഥാന നേതൃത്വമടക്കം സംഗീതയുടെ സ്​ഥാനാർഥിത്വത്തിന്​ അംഗീകാരം നൽകിയിരുന്നു. ഒടുവിൽ അവസാന നിമിഷമാണ്​ പിൻവലിച്ചത്​. അറസ്റ്റിലായി ജയിലിലാണെങ്കിലും ബി.ജെ.പി നേതൃത്വം സെംഗാറിനെ കൈയൊഴിഞ്ഞിട്ടില്ല. നേര​െത്ത ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​ സെംഗാറിനെ ജയിലിലെത്തി കണ്ടിരുന്നു. ഉത്തർപ്രദേശ് മന്ത്രി രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ ബന്ധുവാണ്​ അരുൺ സിംഗ്. ഉന്നാവ്​ ഔറസ് വാർഡിലെ ജില്ലാ പഞ്ചായത്ത് അംഗമാണിയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unnaoUnnao RapeBJPKuldeep SengarrapeArun Singh
News Summary - Uttar Pradesh BJP drops rape convict MLA Kuldeep Sengar's kin as candidate for panchayat chief polls
Next Story