ഉത്തർപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു
text_fieldsലഖ്നൗ: ഉത്തർപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ശനിയാഴ്ച വൈകുന്നേരം യു.പി ഗോണ്ട ജില്ലയിലെ കേണൽഗഞ്ച് മേഖലയിലാണ് അപകടമുണ്ടായത്. വാഹനം ഇടിച്ച് തെറിച്ചുവീണ ഹൃദേഷ് ഗോസ്വാമി എന്ന കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
A boy died allegedly after he was hit by UP minister Om Prakash Rajbhar’s convoy on Colonelganj-Paraspur route in Gonda district yesterday pic.twitter.com/9EtwgdV615
— ANI UP (@ANINewsUP) October 29, 2017
യു.പി മന്ത്രിസഭയിലെ ഒാം പ്രകാശ് രാജ്ബഹാറിെൻറ അകമ്പടി വാഹനമാണ് കുട്ടിയെ ഇടിച്ചത്. ഇടിച്ചശേഷം വാഹനം നിർത്താതെ പോയതായും ആരോപണമുണ്ട്. വാഹനത്തിെൻറ ഡ്രൈവർക്കർക്കെതിരെ െഎ.പി.സി സെക്ഷൻ 279,340 എ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
ഹൃദേഷ് കുമാറിെൻറ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
