Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏവർക്കും നീതി...

ഏവർക്കും നീതി ലഭ്യമാക്കുന്നതാണ്​ ഏറ്റവും വലിയ കാര്യം -രാഷ്​ട്രപതി

text_fields
bookmark_border
ഏവർക്കും നീതി ലഭ്യമാക്കുന്നതാണ്​ ഏറ്റവും വലിയ കാര്യം -രാഷ്​ട്രപതി
cancel

ജോധ്​പൂർ: എല്ലാവർക്കും നീതി ലഭ്യമാക്കുന്നതാണ്​ തന്നെ സംബന്ധിച്ച്​ ഏറ്റവും വലിയ കാര്യമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. ജോധ്​പൂരിൽ രാജസ്ഥാൻ ഹൈകോടതിയുടെ പുതിയ കെട്ടിടത്തി​​െൻറ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പണ്ട്​ കാലത്ത്​ രാജകൊട്ടാരങ്ങളിലുണ്ടായിരുന്ന നീതിയുടെ മണിയെ കുറിച്ച്​ നാം വായിച്ചിട്ടുണ്ട്​. ആർക്ക്​ വേണമെങ്കിലും ഇൗ മണി അടിച്ച്​ രാജാവിനോട്​ നീതി തേടാം. ഇന്ന്​ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കു​ം പാർശ്വവത്​ക്കരിക്ക​പ്പെട്ടവർക്കും അവരുടെ പരാതികൾക്ക്​ പരിഹാരം തേടി കോടതിയിലേക്ക്​ വരാം.

ഭരണഘടനയുടെ ആമുഖം നമുക്കെല്ലാവർക്കും നീത്യ ലഭ്യമാക്കാൻ അനുശാസിക്കുന്നുവെന്നും അതാണ്​ വലിയ കാര്യമെന്നും അ​േദ്ദഹം വ്യക്തമാക്കി.

Show Full Article
TAGS:ram nath kovind justice india news malayalam news 
Next Story