പൊലീസിലേക്ക് 60244 നിയമന ഉത്തരവുകൾ; ഇന്ത്യയിലെ ഏറ്റവും വലിയ പൊലീസ് നിയമനം നടത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ്
text_fieldsലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് 60,244 പേർക്ക് പൊലീസ് കോൺസ്റ്റബിളായി നിയമന ഉത്തരവ് കൈമാറി. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരെ പൊലീസിലേക്ക് നിയമിച്ച സംസ്ഥാനമെന്ന റെക്കോഡും ഉത്തർപ്രദേശ് സ്വന്തമാക്കി.
വൃന്ദാവൻ യോജനയുടെ ഡിഫൻസ് എക്സ്പോ ഗ്രൗണ്ടിൽ വെച്ചാണ് നിയമന ഉത്തരവുകൾ കൈമാറിയത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 12048 പേർ വനിതകളാണ്. 48 ലക്ഷം അപേക്ഷകരാണ് പോസ്റ്റിലേക്കുണ്ടായിരുന്നത്. അവരിൽ നിന്ന് 48196 പുരുഷൻമാരും 12048 വനിതകളും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലയളവിൽ വിവാദങ്ങൾ നിയമന പ്രക്രിയയെചൊല്ലി ഉയർന്നു വന്നിരുന്നു. 2024 ഫെബ്രുവരിയിൽ നടത്തിയ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെതുടർന്ന് റദ്ദാക്കുകയും പിന്നീട് അതേ വർഷം ആഗസ്റ്റിൽ പുനഃ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരീക്ഷയ്ക്ക് 300 മാർക്കിന്‍റെ 150 ചോദ്യങ്ങളാണുണ്ടായിരുന്നത്. എഴുത്ത് പരീക്ഷയും കായിക പരീക്ഷയും മെഡിക്കൽ അസസ്മെന്‍റും പാസായവരാണ് നിയമനത്തിന് അർഹരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

