Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം നടപ്പാക്കിയാൽ കർണാടക ചാരമാകും –യു.ടി. ഖാദർ

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം നടപ്പാക്കിയാൽ കർണാടക ചാരമാകും –യു.ടി. ഖാദർ
cancel

മം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കി​യാ​ൽ ക​ർ​ണാ​ട​ക ആ​ളി​ക്ക​ത്തി ചാ​ര​മാ​യി മാ​റു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ യു.​ടി. ഖാ​ദ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ക​ർ​ണാ​ട​ക​യി​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ പ്ര​സ്​​താ​വ​ന​യോ​ട്​ മം​ഗ​ളൂ​രു​വി​ലെ സ​മ​ര​വേ​ദി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യം​മു​ഴു​വ​ൻ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​േ​മ്പാ​ഴും ക​ർ​ണാ​ട​ക സ​മാ​ധാ​ന​പ​ര​മാ​ണ്. നി​യ​മം ക​ർ​ണാ​ട​ക​യി​ലും ന​ട​പ്പാ​ക്കാ​നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ങ്കി​ൽ ക​ർ​ണാ​ട​ക ക​ത്തി​ച്ചാ​മ്പ​ലാ​വും. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ക​ത്തു​ക​യാ​ണ്. അ​തു​ത​ന്നെ ക​ർ​ണാ​ട​ക​യി​ലും സം​ഭ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യും ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ബി.​ജെ.​പി ന​യി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ മു​സ്​​ലിം​ക​ളെ​യാ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൂ​ഢ അ​ജ​ണ്ട​യോ​ടെ ന​ട​പ്പാ​ക്കു​ന്ന നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​വു​ക​യാ​ണ്.

ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ​പോ​ലും പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങു​ന്നു. ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ മു​മ്പ്​ വി​ദ​ഗ്​​ധ​രു​ടെ​യും പൊ​തു​ജ​ന​ത്തി​​​െൻറ​യും അ​ഭി​പ്രാ​യം തേ​ട​ണ​മാ​യി​രു​ന്നു. ഇൗ ​നി​യ​മം കാ​ര​ണം ഒ​രു സ​മു​ദാ​യ​ത്തി​ലെ​യും അം​ഗ​ങ്ങ​ൾ ഒ​രു പ്ര​ശ്​​ന​വും നേ​രി​ടി​ല്ലെ​ങ്കി​ൽ ബി​ൽ അം​ഗീ​ക​രി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ബി.​ജെ.​പി മു​സ്​​ലിം സ​മു​ദാ​യ​ത്തെ​യാ​ണ്​ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ -അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
TAGS:ut khader CAA protest CAB protest CAA india news 
News Summary - UT Khader on caa -india news
Next Story