ബംഗളൂരു: കർണാടക ഹൈകോടതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ വിലക്ക്. കോടതി ജീവനക്കാരുടെ ഫോൺ ഉപയോഗത്തിനാണ് വിലക്കേർപ്പെടുത്തിയത്.
ജോലി സമയങ്ങളിൽ ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ഒക്ടോബർ 30ന് പുറത്തിറക്കിയ സർക്കുലറിലെ നിർദേശം.
ഒൗദ്യോഗിക വൃത്തിക്കിടെ സ്വകാര്യ ആവശ്യത്തിനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പ്രവർത്തി സമയം പാഴാക്കുകയും മറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമെന്ന് സർക്കുലറിൽ പറയുന്നു.
ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.