Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമം: പശ്​ചിമ...

പൗരത്വ നിയമം: പശ്​ചിമ ബംഗാളിൽ റെയിൽവേ സ്​റ്റേഷനും 15 ബസുകൾക്കും തീവെച്ചു

text_fields
bookmark_border
west-bengal-violence
cancel

കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരായി പശ്​ചിമ ബംഗാളിൽ സംഘർഷം വീണ്ടും ശക്​തമാകുന്നു. കോന എക്​പ്രസ്​വേയിലും ഹൗറയിലെ എൻ.എച്ച്​ 6ലുമാണ്​ സംഘർഷങ്ങൾ ഉണ്ടായിരിക്കുന്നത്​. ബംഗാളിൽ സൻക്​റെയിൽ റെയിൽവേ സ്​റ്റേഷന് പ്രതിഷേധക്കാർ​ തീയിട്ടു. ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്ക് തീവെച്ചു. 15 ബസുകൾക്കും തീവെച്ചിട്ടുണ്ട്.

ബറാസാത്​-ഹസനാബാദ്​ സെക്ഷനിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഹരുവ റോഡ്​-ചംപാപുകുർ സ്​റ്റേഷനുകൾക്കിടയിലും ഗതതാഗത തടസമുണ്ട്​. അതേസമയം, സംസ്ഥാനത്ത്​ നിയമവും ഭരണഘടനയും സംരക്ഷിക്കാൻ മുഖ്യമന്ത്രി മമത ബാനർജി തയാറാവണമെന്ന്​ പശ്​ചിമബംഗാൾ ഗവർണർ ജഗ്​ദീപ്​ ദാൻകർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ആ​യി​ര​ങ്ങ​ൾ പ​ശ്​​ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ്​ ജി​ല്ല​യി​ലു​ള്ള ബെ​ൽ​ദ​ങ്ക റെ​യി​ൽ​വെ സ്​​റ്റേ​ഷ​ൻ കോം​പ്ല​ക്​​സി​ന്​ തീ​യി​ട്ടിരുന്നു. ഇ​വി​ടെ ​നി​യോ​ഗി​ച്ച റെ​യി​ൽ​വെ പ്രൊ​ട്ട​ക്​​ഷ​ൻ ഫോ​ഴ്​​സ്​ (ആ​ർ.​പി.​എ​ഫ്) ഉ​ദ്യോ​ഗ​സ്​​ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​തു. വി​വി​ധ ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ബം​ഗ്ലാ​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​യാ​ണ്​ മു​ർ​ഷി​ദാ​ബാ​ദ്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ഇ​വി​ടെ റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscabCAB protest
News Summary - uses Torched, Tyres Burnt as Fresh Violence Erupts in Bengal,-India news
Next Story