Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാലും നെയ്യും...

പാലും നെയ്യും മാത്രമല്ല, ചാണകസോപ്പും ഷാമ്പൂവും ഉപയോഗിക്കണമെന്ന്​ കർണാടക മന്ത്രി

text_fields
bookmark_border
പാലും നെയ്യും മാത്രമല്ല, ചാണകസോപ്പും ഷാമ്പൂവും ഉപയോഗിക്കണമെന്ന്​ കർണാടക മന്ത്രി
cancel

ബംഗളൂരു: പശുസംരക്ഷണത്തി​െൻറ ഭാഗമായി പാലും നെയ്യും തൈരും മാത്രമല്ല, ഗോമൂത്രവും ചാണകവും ഉപയോഗിച്ച്​ നിർമിച്ച സോപ്പും ഷാമ്പൂവും അടക്കമുള്ള ഉൽപന്നങ്ങളും ഉപയോഗിക്കാൻ ശീലിക്കണമെന്ന്​ കർണാടക മൃഗസംരക്ഷണ-ഹജ്ജ്​ വഖഫ്​ മന്ത്രി പ്രഭു ചൗഹാൻ. സംസ്ഥാനത്ത്​ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഒാർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിന്​ പിന്നാലെയാണ്​ വകുപ്പ്​ മന്ത്രിയുടെ അഭ്യർഥന.

ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്​, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്​, ഷാമ്പൂ, ത്വഗ്​​ലേപനം തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം, ചാണകം, പാൽ, തൈര്​, നെയ്യ്​ എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നത്​ ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ ബോധവത്​കരണത്തിനായി ഇത്തരം ഉപോൽപന്നങ്ങൾ സംബന്ധിച്ച്​ കാര്യമായ ഗവേഷണത്തിന്​ സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ മേൽനോട്ടം വഹിക്കാൻ തയാറുള്ളവർ സർക്കാറിന്​ സഹായകരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ പാസായെങ്കിലും നിയമനിർമാണ കൗൺസിലിൽ പാസാക്കാനാവാത്തതിനാൽ യെദിയൂരപ്പ സർക്കാർ ഒാർഡിനൻസ്​ ഇറക്കുകയായിരുന്നു. ഒാർഡിനൻസിന്​ ഡിസംബർ അഞ്ചിന്​ ഗവർണർ വാജുഭായി വാല അനുമതി നൽകിയതോടെയാണ്​ നിയമം പ്രാബല്യത്തിലായത്​. പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഒാഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാൻ അനുമതിയുണ്ട്​. നിയമം ലംഘിക്കുന്നവർക്ക്​ മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ്​ ശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka bjpPrabhu Chauhan
News Summary - Use soaps, shampoos, incense sticks made of cow dung, urine: Karnataka Minister Prabhu Chauhan
Next Story