ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ 'ഗേ' എന്ന കോഡ് മാറ്റണമെന്ന് പാർലമെന്ററി സമിതി
text_fieldsന്യൂഡഹി: ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ ഗേയെന്ന കോഡ് മാറ്റണമെന്ന ആവശ്യവുമായി പാർലമെന്ററി സമിതി. പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുണ്യനഗരമായ ഗയയിലെ വിമാനത്താവളത്തിന് ഗേയെന്ന കോഡ് ഒട്ടും യോജിക്കില്ലെന്ന് പാർലമെന്ററി സമിതി പറയുന്നു.
അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഗേയെന്ന കോഡിൽ വിമാനത്താവളം അറിയപ്പെടുന്നതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ടാകുമെന്നും സമിതി പറയുന്നു. കോഡ് മാറ്റാനുള്ള നടപടികൾ എയർ ഇന്ത്യ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെടുന്നുണ്ട്. വിമാനത്താവളത്തിന് യാഗ് എന്ന കോഡ് നൽകാമെന്നും പാർലമെന്ററി സമിതി നിർദേശിക്കുന്നുണ്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്‍പോർട്ട് അസോസിയേഷനാണ് വിവിധ വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്നത്.
അതേസമയം, പാർലമെന്ററി പാനലിന്റെ ആവശ്യം എയർ ഇന്ത്യ അയാട്ടയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. അയാട്ടയിലെ അംഗമാണ് എയർ ഇന്ത്യയും. എന്നാൽ, നീതികരിക്കാവുന്ന കാരണമില്ലാതെ അയാട്ട എയർപോർട്ട് കോഡ് മാറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം എയർ ട്രാൻസ്‍പോർട്ട് അസോസിയേഷൻ എയർ ഇന്ത്യയെ അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

