Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ് സി.സി.ടി.വി...

ചൈനീസ് സി.സി.ടി.വി ക്യാമറകളുടെ ഉപയോഗം നിരോധിക്കണമെന്ന്

text_fields
bookmark_border
cctv
cancel

ന്യൂഡൽഹി: ദേശീയ സുരക്ഷക്ക്​ വരെ ഭീഷണിയായേക്കാവുന്ന ചൈനീസ് സി.സി.ടി.വി ക്യാമറകൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ(സി.എ.ഐ.ടി) ദേശീയ ഭാരവാഹികളുടെ യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ഉപയോഗത്തിലുള്ള ചൈനീസ് സി.സി.ടി.വികൾക്കും അതിലെ ഡാറ്റ പുറത്തുള്ള ഉപകരണങ്ങളിലേക്ക് അയക്കുവാൻ കഴിയും. മുമ്പ്​ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതുപോലെ, ചൈനീസ് സിസിടിവിയുടെ ഉപയോഗവും രാജ്യത്ത് ഉടൻ നിരോധിക്കണമെന്ന് ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു.

വിഷയത്തിലെ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടും, ഇവയുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും സംഘടന കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രിക്ക് നിവേദനം നൽകി.

Show Full Article
TAGS:CCTV
News Summary - use of Chinese CCTV cameras should be banned
Next Story