Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്വേഷ പ്രചാരണത്തിന് എ.ഐയുടെ വ്യാപക ഉപയോഗമെന്ന് റിപ്പോർട്ട്

text_fields
bookmark_border
വിദ്വേഷ പ്രചാരണത്തിന് എ.ഐയുടെ വ്യാപക ഉപയോഗമെന്ന് റിപ്പോർട്ട്
cancel

ന്യൂഡൽഹി: ദക്ഷിണേഷ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടി 2026 ഇന്ത്യയിൽ നടക്കാനിരിക്കെ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദ്വേഷവും വിവേചനവും നിരീക്ഷണവും അതിക്രമങ്ങളും മറ്റും പ്രചരിപ്പിക്കാൻ നിർമിതബുദ്ധി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. സംഘടിത വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് പഠിക്കുന്ന അമേരിക്കൻ കേന്ദ്രവും (സി.എസ്.ഒ.എച്ച്), ന്യൂഡൽഹിയിലെ ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചേർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയശക്തികൾ ന്യൂനപക്ഷങ്ങൾക്കെതിരെ എ.ഐ ടൂളുകൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് വിവരിക്കുന്നതാണ് റിപ്പോർട്ട്. ഭരണകൂടം വിന്യസിക്കുന്ന സുതാര്യമല്ലാത്ത എ.ഐ സിസ്റ്റങ്ങൾ ജനസമൂഹങ്ങളെ നിരീക്ഷണ വിധേയരാക്കാനും അവശ്യ സേവനങ്ങളിൽനിന്ന് ഒഴിവാക്കാനും, വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനും ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു. മതന്യൂനപക്ഷങ്ങളെയും ദുർബലവിഭാഗങ്ങളെയും ഉന്നംവെക്കുന്ന ആശങ്ക ഉളവാക്കുന്ന എ.ഐ വിന്യാസ രീതികൾ ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എ.ഐ ഉച്ചകോടി നാളെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​എ.​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി 2026ൽ ​യു.എൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്‍ട്ര പ്ര​തി​നി​ധി​ക​ളും 20 രാ​ഷ്​​ട്ര നേ​താ​ക്ക​ളും 45 രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​ത​ല പ്ര​തി​നി​ധി സം​ഘ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഫെ​ബ്രു​വ​രി 16 മു​ത​ൽ 20 വ​രെ ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ക. ലോ​ക നേ​താ​ക്ക​ളും വ്യ​വ​സാ​യ മേ​ധാ​വി​ക​ളും സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ നി​ർ​മി​ത ബു​ദ്ധി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഉ​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Report reveals widespread use of AI for hate propaganda
Next Story