300 രൂപയുടെ ആഭരണം അമേരിക്കൻ വനിതക്ക് വിറ്റത് ആറു കോടിക്ക്!; മുങ്ങി കടയുടമ
text_fieldsജയ്പൂർ: രാജസ്ഥാനിലെ ഒരു കടയുടമ വിദേശ വനിതയെ കബളിപ്പിച്ച് കൈക്കലാക്കിയത് ആറു കോടി. വെറും 300 രൂപയുടെ കൃത്രിമ ആഭരണങ്ങളാണ് ഇയാൾ ആറു കോടി രൂപക്ക് അമേരിക്കൻ വനിതക്ക് വിറ്റത്. ജയ്പൂരിലെ ജോഹ്‌രി ബസാറിലെ ഗൗരവ് സോണിയെന്ന കടയുടമയാണ് കേസിൽ പ്രതി. അമേരിക്കൻ പൗരയായ ചെറിഷ് ആണ് വഞ്ചിക്കപ്പെട്ടത്.
2022ൽ ഇൻസ്റ്റഗ്രാം വഴിയാണ് ഗൗരവ് സോണിയെ അമേരിക്കൻ വനിത പരിചയപ്പെട്ടത്. ആഭരണങ്ങൾക്കായി രണ്ടു വർഷത്തിനിടെ ആറു കോടിയാണ് ഗൗരവ് സോണിക്ക് ഇവർ അയച്ചു നൽകിയത്. ഒടുവിൽ കഴിഞ്ഞ വർഷം അമേരിക്കയിലെ ഒരു എക്സിബിഷനിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോഴാണ് മൂല്യമില്ലാത്ത കാര്യം ചെറിഷ് തിരിച്ചറിഞ്ഞത്.
ഇതോടെ, ഇന്ത്യയിലേക്ക് വന്ന ചെറിഷ് പൊലീസിൽ പരാതി നൽകി. അമേരിക്കൻ എംബസിയുടെ സഹായവും തേടിയിട്ടുണ്ട്.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഗൗരവ് സോണിയും പിതാവും മുങ്ങിയിട്ടുണ്ട്. ഒളിവിൽ പോയ ഇരുവർക്കുമായി പൊലീസ് അന്വേഷണം ഊർജിതമാണ്. പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

