Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സിജെപിക്ക് യു.എസിൽ നിന്ന് പണം ലഭിക്കുന്നുവെന്ന് ഗായിക മേരി മിൽബെൻ; ആരോപണം തള്ളി അഭിജീത്ത് ദിപ്കെ

text_fields
bookmark_border
American singer Mary Millben who alleged foreign funding links behind Cockroach Janata Party demonstrations in India.
cancel

ന്യൂഡൽഹി: വോട്ടർപട്ടിക വെട്ടിനിരത്തലുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രമുഖ അമേരിക്കൻ ഗായിക മേരി മിൽബെൻ. പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് അമേരിക്കയിലെ ചില പ്രത്യേക ഫണ്ടിംഗ് ഗ്രൂപ്പുകളിൽ നിന്നും വൻതോതിൽ പണം ലഭിക്കുന്നുണ്ടെന്ന് മേരി മിൽബെൻ 'എക്സി'ൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയും ഇന്ത്യൻ ദേശീയഗാനം ആലപിച്ച് ശ്രദ്ധേയയുമായ മിൽബെൻ, ഇന്ത്യയുടെ വികസനവും ഭരണസ്ഥിരതയും തകർക്കാനാണ് ഇത്തരം യു.എസ് ഫണ്ടിംഗ് സംഘടനകൾ ശ്രമിക്കുന്നതെന്ന് തുറന്നടിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പേരെടുത്ത് പറയാതെ, വിദേശ സർക്കാരുകളെയും യാഥാസ്ഥിതിക നേതാക്കളെയും അട്ടിമറിക്കാൻ ഇത്തരം യു.എസ് ലോബികൾ സ്വീകരിക്കുന്ന രീതികളെക്കുറിച്ചും അവർ വിശദീകരിച്ചു.

'യു.എസിൽ പഠിച്ചവരെ റാഡിക്കലൈസ് ചെയ്ത് അയക്കുന്നു'

വിദേശ രാജ്യങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ചില യു.എസ് ഗ്രൂപ്പുകൾ ആഗോളതലത്തിൽ ഒരേ തന്ത്രമാണ് പയറ്റുന്നതെന്ന് മിൽബെൻ ആരോപിച്ചു:

"ആഗോള യാഥാസ്ഥിതിക നേതാക്കളെ ലക്ഷ്യമിടുക, ആ രാജ്യത്ത് നിന്ന് അമേരിക്കയിൽ വന്ന് പഠിച്ച ഒരാളെ കണ്ടെത്തുക, അവരെ റാഡിക്കലൈസ് ചെയ്യുക, സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ച് കുഴപ്പങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കാൻ പണം നൽകുക—ഇതാണ് ഇവരുടെ പ്രവർത്തനരീതി. ഈ പദ്ധതികൾ പലപ്പോഴും പരാജയപ്പെടാറുണ്ടെങ്കിലും, അതാത് രാജ്യങ്ങളുടെ വികസനത്തെയും ഭരണത്തെയും അത് കാര്യമായി ബാധിക്കുന്നുണ്ട്. 25 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള, തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദി എന്റെ രാജ്യത്തെ ഇത്തരം വിനാശകരമായ ശക്തികൾക്ക് മുന്നിൽ തലകുനിക്കില്ല."

— മേരി മിൽബെൻ കുറിച്ചു.

യു.എസിലെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അഭിജീത് ദിപ്‌കെ, കേന്ദ്ര സർക്കാരിനെതിരെയുള്ള ആക്ഷേപഹാസ്യ പോസ്റ്റുകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച ശേഷമാണ് ഇന്ത്യയിലേക്ക് തട്ടകം മാറ്റിയത്.

'പ്രതിരോധ മുന്നേറ്റം വേണം'; യുവാക്കളോട് ആഹ്വാനം

ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്ന് വിദ്യാഭ്യാസം നേടിയ പുതിയ തലമുറ കോക്രോച്ച് പാർട്ടിയുടെ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ സമാധാനപരമായി തെരുവിലിറങ്ങി സംഘടിക്കണമെന്ന് മിൽബെൻ അഭ്യർത്ഥിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ എപ്പോഴും ഇത്തരം വിഘടനവാദികൾക്കെതിരെ ഒരു ബദൽ മുന്നേറ്റം അനിവാര്യമാണെന്നും അവർ പറഞ്ഞു. 2022-ൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിലും, 2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിച്ചപ്പോഴും ഇന്ത്യൻ ദേശീയഗാനം ആലപിച്ചതിലൂടെ ഇന്ത്യക്കാരുടെ ശ്രദ്ധനേടിയ വ്യക്തിയാണ് മേരി മിൽബെൻ.

ആരോപണങ്ങൾ തള്ളി അഭിജീത് ദിപ്‌കെ; അമിത് ഷായ്ക്ക് വെല്ലുവിളി

എന്നാൽ വിദേശ ഫണ്ടിംഗ് ആരോപണങ്ങൾ സി.ജെ.പി കൺവീനർ അഭിജീത് ദിപ്‌കെ പൂർണമായി തള്ളിക്കളഞ്ഞു. ബി.ജെ.പി നേതാക്കളും എം.പി നിഷികാന്ത് ദുബെയും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചപ്പോൾ, തങ്ങൾക്ക് വിദേശത്തുനിന്ന് പണം ലഭിക്കുന്നുണ്ടെങ്കിൽ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണെന്ന് ദിപ്‌കെ തിരിച്ചടിച്ചിരുന്നു. തന്റെ മൂക്കിന് താഴെ എങ്ങനെയാണ് വിദേശ പണം ഒഴുകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോട് വ്യക്തമാക്കണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Singer Mary Millben Claims US Donors Funding CJP; Urges Indian Youth to Rise Up
Next Story