Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ - യു.എസ്​ ബന്ധം...

ഇന്ത്യ - യു.എസ്​ ബന്ധം ശക്​തിപ്പെടുത്താൻ ധാരണ

text_fields
bookmark_border
modi-and-pompeo
cancel

ന്യൂ​ഡ​ൽ​ഹി: യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദ ി​യു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി. വ്യാ​പാ​രം, ധ​ന​കാ​ര്യം, ഉൗ​ർ​ജം, പ്ര​തി​രോ​ധം, ഭീ​ക​ര​വി​രു​ ദ്ധ​ത, ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്​​പ​ര ബ​ന്ധം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​ര​മാ​വ​ധി മു​ന്നേ​റാ​നാ​കും വി​ധം ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം വി​ക​സി​ക്ക​ണ​മെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. യു.​എ​സ്​ ബ​ന്ധ​ത്തി​ന്​ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ യു.​എ​സ്​ സ​ർ​ക്കാ​റി​നു​ള്ള താ​ൽ​പ​ര്യം പോം​പി​യോ വ്യ​ക്ത​മാ​ക്കി. മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​ലു​ള്ള യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ അ​ഭി​ന​ന്ദ​നം പോം​പി​യോ അ​റി​യി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റു​മാ​യും പോം​പി​യോ ച​ർ​ച്ച ന​ട​ത്തി. മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഉ​റ​ക്കെ സം​സാ​രി​ക്ക​ണ​മെ​ന്നും അ​തി​ല്ലാ​തെ വ​ന്നാ​ൽ, ലോ​കം ന​ല്ല സ്​​ഥ​ലം അ​ല്ലാ​താ​കു​മെ​ന്നും ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​​െൻറ​റി​ൽ സം​സാ​രി​ക്ക​വെ പോം​പി​യോ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ൾ മു​സ്​​ലിം​ക​ൾ അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​നെ അ​പ​ല​പി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്മ​​െൻറ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്ത​ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ പോം​പി​യോ​യു​ടെ പ്ര​സ്​​താ​വ​ന. ഇ​ന്ത്യ നാ​ല്​ പ്ര​ധാ​ന മ​ത​ങ്ങ​ളു​ടെ ജ​ന്മ​സ്​​ഥ​ല​മാ​ണ്. എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി നാം ​നി​ല​കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india visitmalayalam newsindia newsUS State SecretaryMike Pompeo
News Summary - US Secretary of State Mike Pompeo arrives in India -India News
Next Story