Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ചൈനയിൽ സംഭവിച്ച...

'ചൈനയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കില്ല'; ഇന്ത്യയുമായുള്ള വ്യപാര കരാറിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് പ്രാധാന്യമെന്ന് യു.എസ്

text_fields
bookmark_border
ചൈനയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കില്ല; ഇന്ത്യയുമായുള്ള വ്യപാര കരാറിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് പ്രാധാന്യമെന്ന് യു.എസ്
cancel

വാഷിങ്ടൺ: ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടും വ്യാപാര ബന്ധവും വികസിപ്പിക്കുന്നതിനൊപ്പം യു.എസിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു. രണ്ട് നൂറ്റാണ്ടിന് മുമ്പ് ചൈനയുമായുള്ള വ്യാപാരബന്ധത്തിലുണ്ടായ തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും ലാൻഡൗ പറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന റെയ്സിന സമ്മേളനത്തിൽ ചൈനയിൽ നിന്നുള്ള വ്യാപാരബന്ധത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ വെച്ചാകും തങ്ങൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ സമീപിക്കുക എന്ന് വ്യക്തമാക്കി.

അമേരിക്ക ആദ്യം എന്ന സങ്കൽപ്പത്തിന്‍റെ അടിസ്ഥാനം അമേരിക്ക മാത്രമാണ് എന്നല്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ തങ്ങൾക്ക് വ്യാപാര ലക്ഷ്യങ്ങൾ നേടാൻ കഴിയൂ എന്നും ലാൻഡൗ പറഞ്ഞു.

കഴിഞ്ഞ മാസം ആണ് ഒരു ഇടക്കാല വ്യാപാര കരാറിൽ ഇന്ത്യയും യു.എസും ഒപ്പു വെച്ചത്. കരാറിന്‍റെ ഭാഗമായി യു.എസ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഒപ്പം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കിയതിന് പകരമായി 25 ശതമാനം ശിക്ഷാ തീരുവയിൽ നിന്ന് ഒഴിവാക്കുമെന്നും കരാറിൽ പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade dealUS-indiaChinaLatest News
News Summary - US says it's interests are important in trade deal with India
Next Story