പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി 'മോദി ജി താലി'യുമായി യു.എസ് റസ്റ്ററന്റ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മോദി താലിയുമായി യു.എസ് റസ്റ്ററന്റ്. ന്യൂജേഴ്സിയിലെ ഭക്ഷണശാലയാണ് മോദി താലി അവതരിപ്പിച്ചതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ശ്രീപദ് കുൽക്കർണി എന്ന ഷെഫാണ് താലി തയാറാക്കിയിരിക്കുന്നത്. കിച്ചഡി, രസഗുള, സാർസോൺ കാ സാഗ്, കശ്മീരി ദം ആലു, ദോക്‍ല, ഇഡ്ഡലി, ചാച്ച്, പപ്പട് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് താലി.
യു.എസിൽ ജീവിക്കുന്ന ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ട ഭക്ഷ്യവിഭവങ്ങളാണ് താലിയിൽ ഉൾപ്പെടുത്തിയതെന്ന് കുൽക്കർണി പറഞ്ഞു. താലി കുൽക്കർണി പരിചയപ്പെടുത്തുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വേണ്ടിയും താലി അവതരിപ്പിക്കുമെന്ന് റസ്റ്ററന്റ് ഉടമ അറിയിച്ചു.
ജയശങ്കറിന്റെ പേരിലുള്ള താലി മീൽസ് വൈകാതെ പുറത്തിറക്കും. അതിനും ജനപ്രീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. യു.എസിലെ അമേരിക്കൻ സമൂഹത്തിന് മുന്നിൽ ജയശങ്കർ ഒരു ഹീറോയാണെന്ന് റസ്റ്ററന്റ് ഉടമ അവകാശപ്പെട്ടു. ജൂൺ 21നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിലെത്തുന്നത്. 21ാം തീയതി മുതൽ 24 വരെയാണ് അദ്ദേഹത്തിന്റെ യു.എസ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

