Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാരമായി യു.എസ്...

താരമായി യു.എസ് പ്രസിഡന്‍റിന്‍റെ ‘ബീസ്​റ്റ്​ 2.0’

text_fields
bookmark_border
താരമായി യു.എസ് പ്രസിഡന്‍റിന്‍റെ ‘ബീസ്​റ്റ്​ 2.0’
cancel

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ലോകത്തെവിടെയും യാ​ത്രകൾ നടത്തുന്നത്​ പ്രത്യേകമായി രൂപകൽ പന ചെയ്​ത കാറിലാണ്​. ‘ബീസ്​റ്റ്​ 2.0’ എന്ന പേരിലറിയപ്പെടുന്ന കാഡിലാക്ക്​ ലിമോസിൻ കാർ പ്രസിഡൻറ്​ എത്തുന്നതിന്​ മു​െമ്പ സന്ദർശിക്കുന്ന രാജ്യങ്ങളിൽ വിമാനം കയറിയെത്തും. ഇന്ത്യയിലും പ്രസിഡൻറി​​​​െൻറ യാത്രകൾ ഈ കാറിലാണ്​. അമ േരിക്കൻ പ്രസിഡൻറിന്​ മാത്രമായി രൂപകൽപന ചെയ്​ത ഈ കാറി​ന്​ സവിശേഷതകൾ ഏ​െറയാണ്​.

വെറും വിൻഡോ അല്ല
ഗ്ലാസ്സും പോളി കാർബണേറ്റുമെല്ലാം ചേർന്ന അഞ്ച്​ പാളികളടങ്ങുന്നതാണ്​ ഈ കാറി​​​​െൻറ വിൻഡോകൾ. വെടിയുണ്ടയേൽക് കാത്ത അതി സുരക്ഷ കവചങ്ങളായി പ്രവർത്തിക്കുന്ന ഇൗ വിൻഡോകൾ മറ്റാർക്കും തുറക്കാനാകില്ല. ഡ്രൈവറുടെ വിൻഡോ മാത്രം പരമാവധി മൂന്ന്​ ഇഞ്ച്​ വരെ തുറക്കാം.

സുരക്ഷയിൽ നോ കോംപ്രമൈസ്​
പുറത്ത്​ നിന്നുള്ള വെടിയുണ്ടയോ ടിയർ ഗ്യാസോ മറ്റേതെങ്കിലും ആക്രമണങ്ങളോ കാറിനകത്തുള്ളവർക്ക്​ ഏശില്ല. കാറിനകത്ത്​ തീയണക്കാനുള്ള സംവിധാനമടക്കമുണ്ട്​. ബോംബിങ്ങിലോ മൈൻ സ്​ഫാടനത്തിലോ തകരാത്ത രീതിയിൽ നിർമിച്ച ബോഡിയും ചേയ്​സിസുമാണ്​ ബീസ്​റ്റിന്​. സ്​റ്റീൽ, ടൈറ്റാനിയം, അലൂമിനിയം, സെറാമിക്​സ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ്​ ബോഡി നിർമിച്ചിരിക്കുന്നത്​. അത്യാവശ്യത്തിന്​ ടിയർഗ്യാസ്​ പ്രയോഗിക്കാനുള്ള ലോഞ്ചറും രാത്രി കാഴ്​ച സാധ്യമാക്കുന്ന കാമറയുമെല്ലാം കാറി​​​​െൻറ സുരക്ഷാ ഉപകരണങ്ങളാണ്​.
​്പ്രത്യേകമായി നിർമിച്ച ടയറുകൾ പഞ്ചറാവത്ത വിധം രൂപ കൽപന ചെയ്​തതാണ്​. ടയറിന്​ പരിക്കുകളേറ്റാലും ഒാടിച്ച്​ പോകാനാകും.

സുരക്ഷ കാരണങ്ങൾ പരിഗണിച്ച്​ സ്​ഫാടന​ശേഷി കുറഞ്ഞ ഡീസലാണ്​ ബീസ്​റ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നത്​. 5 ലിറ്റർ ഡീസ​ൽ എഞ്ചിന്​ മൂന്ന്​ കിലോമീറ്റർ മൈലേജാണത്രെ ലഭിക്കുന്നത്.

ഡ്രൈവറും താരമാണ്​
പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവറാണ്​ കാറോടിക്കുക. അതിവേഗം വാഹനം തിരിക്കാനും വെല്ലുവിളികൾ മറികടക്കാനുമെല്ലാമുള്ള പ്രത്യേക പരിശീലനം ഡ്രൈവർക്ക്​ ലഭിച്ചിട്ടുണ്ടാകും. ഡ്രൈവറുടെ കാബിനിൽ പ്രത്യേക ആശയ വിനിമയ സംവിധാനവുമുണ്ട്​.

അകം രഹസ്യങ്ങളുടെ കലവറ
പ്രസിഡൻറിനെ കൂടാതെ നാലു പേർക്കാണ്​ കാറിൽ യാത്ര ചെയ്യാനാകുക. ഉൾവശത്ത്​ മുൻ ഭാഗവുമായി വേർതിരിക്കുന്ന വിധത്തിൽ ഗ്ലാസ്​ ചുമരുണ്ട്​. ഇത്​ പ്രസിഡൻറിന്​ മാത്രമാണ്​ താഴ്​ത്താനാകുക. സഹായം ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ പ്രത്യേക ബട്ടണും അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഒാക്​സിജനും പ്രസിഡൻറി​​​​െൻറ സമാന രക്​ത ശേഖരവുമെല്ലാം ഉൾവശത്തുണ്ട്​. പ്രസിഡൻറിന്​ ഉപയോഗിക്കാൻ സാറ്റലൈറ്റ്​ ഫോണും കാറിൽ സ്​ഥാപിച്ചിട്ടുണ്ട്​. വൈസ്​ പ്രസിഡൻറുമായും പ്രതിരോധ കാര്യാലയമായ പ​​​െൻറഗണുമായും എപ്പോൾ വേണമെങ്കിലും നേരിട്ട്​ ബന്ധപ്പെടാവുന്ന രൂപത്തിലാണ്​ ഈ സാറ്റലൈറ്റ്​ ഫോൺ.

കാവൽ ഡോർ
ബോയിങ്​ 757 ​വിമാനത്തി​​​​െൻറ കാബിൻ ഡോറിന്​ തുല്യമായ ഡോറുകളാണ്​ ബീസ്​റ്റിനും. എട്ട്​ ഇഞ്ച്​ കനമുള്ള ഇൗ ഡോറുകൾ രാസ ആക്രമണത്തെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്​. പുറത്ത്​ നിന്നുള്ള കാറ്റ്​ പോലും അകത്ത്​ കടക്കുന്നില്ലെന്ന്​ ഈ ഡോറുകൾ ഉറപ്പ്​ വരുത്തും.

ഇത്രകൂടി
ബറാക്​ ഒബാമ പ്രസിഡൻറായപ്പോൾ ഉപയോഗിച്ചിരുന്ന കാഡിലാക്​ ലിമോസ്​ കാറി​​​​െൻറ പരിഷ്​കരിച്ച പതിപ്പാണ്​ ട്രംപ്​ ഉപയോഗിക്കുന്നത്​. പ്രസിഡൻറിന്​ മാത്രമായി രൂപകൽപന ​െചയ്​തതായതിനാൽ ഇതിലൊരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളും മറ്റു സൗകര്യങ്ങളും പൂർണമായി പരസ്യ​പ്പെടുത്തിയിട്ടില്ല. അതായത്​, അറിഞ്ഞത്​ ഇത്രയൊക്കെയാണ്​... അറിയാൻ ഇനിയുമെത്രയോ ഉണ്ടാകാം.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Beasttrump india visitU.S. President's carTrump’s carCadillac LimousineDonald Trump
News Summary - U.S. President Donald Trump’s New Cadillac Presidential Limousine ‘The Beast 2.0’
Next Story