Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരതക്കെതിരെ...

ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവർത്തിക്കും -ട്രംപ്​

text_fields
bookmark_border
ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവർത്തിക്കും -ട്രംപ്​
cancel

അഹമ്മദാബാദ്​: ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവർത്തിക്കുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട് രംപ്​.

പാകിസ്താനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടു. താൻ അധികാരത്തിൽ എത്തിയ ശേഷം പാകിസ്​താനുമായി ചേർന ്ന്​ പാക്​ അതിർത്തിയുള്ള ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായ നടപടി കൈക്കൊണ്ടുവെന്നും ട്രംപ്​ പറഞ്ഞു. അഹമ്മാദാ ബാദിലെ മൊ​ട്ടേര സ്​റ്റേഡിയത്തിൽ ‘നമസ്​തേ ട്രംപ്​’ റാലിയിൽ ജനങ്ങളെ അഭിവാദ്യം ചെയ്​തു സംസാരിക്കുകയായിരുന്നു ട്രംപ്​.

ഇന്ത്യ യും അമേരിക്കയും ഇസ്​ലാമിക ഭീകരതയുടെ ഇരകളാണ്​. എൻെറ ഭരണത്തിന്​ കീഴിൽ യു.എസ്​ സൈന്യ​െത്ത ഐ.എസ്​ ഭീകരർക്കെതിരെ പോരാടാൻ അയച്ചു. യു.എസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തും.

ഇന്ത്യക്ക്​ ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ നൽകാൻ ആലോചിക്കുന്നുണ്ട്​. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ നിർമിക്കുന്നത്​ യു.എസ്​ ആണെന്നും ട്രംപ്​ പറഞ്ഞു. ഇന്ത്യയുമായി യു.എസ്​ നാ​െള 300 കോടി രൂപയുടെ കരാറിൽ ഒപ്പിടും. സൈന്യ ഹെലികോപ്​ടറും മറ്റു ആയുധങ്ങളും ഇന്ത്യക്ക്​ കൈമാറാൻ ധാരണയാകും.

അമേരിക്ക ഇന്ത്യയുടെ വിശ്വസ്​തരായ സുഹൃത്തായിരിക്കും. അമേരിക്ക ഇന്ത്യയെ സ്​നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങൾക്ക്​ മാതൃകയാണ്​. ജനാധിപത്യം നിലനിർത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

മോദിയുടെ ജീവിതം ഇന്ത്യക്കാർക്കെല്ലാം അഭിമാനവും മാതൃകയാണ്​. എല്ലാവരും സ്​നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനാണെന്നും ട്രംപ്​ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം തനിക്ക്​ ലഭിച്ച മഹത്തായ അംഗീകാരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോദിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ട്രംപിൻെറ പ്രസംഗം. മോദിയുടെ ചായവിൽപ്പനയും ജീവിതവും ഹോട്ടൽ ജോലിയും ​ട്രംപിൻെറ പ്രസംഗത്തിൽ വിഷയങ്ങളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modius presidentindia newsspeechIndia NewsDonald Trump
News Summary - US President Donald Trumps India visit speech -India news
Next Story