Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ മലേറിയക്കുള്ള...

ഇന്ത്യ മലേറിയക്കുള്ള പ്രതിരോധ മരുന്ന്​ കയറ്റുമതി ചെയ്​തി​​ല്ലെങ്കിൽ തിരിച്ചടിക്കുമെന്ന്​​ ട്രംപ്​

text_fields
bookmark_border
ഇന്ത്യ മലേറിയക്കുള്ള പ്രതിരോധ മരുന്ന്​ കയറ്റുമതി ചെയ്​തി​​ല്ലെങ്കിൽ തിരിച്ചടിക്കുമെന്ന്​​ ട്രംപ്​
cancel

ന്യുഡൽഹി: മലേറിയയുടെ പ്രത​ിരോധ മരുന്നായ ​ഹൈഡ്രോക്​സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ തിരിച് ചടി നേരി​േടണ്ടി വരുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ ഭീഷണി. കോവിഡ്​ രോഗ ചികിത്സക്കായി ഉപയോഗ ിക്കുന്ന ഹൈഡ്രോക്​സി ക്ലോറോക്വിൻ മരുന്ന്​ അമേരിക്കയിലേക്ക്​ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന്​ ട്രംപ്​ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കോവിഡ്​ ബാധ പടരു​േമ്പാൾ രാജ്യം മരുന്നുകളുടെ കയറ്റുമതിക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. 24 ഇനം മരുന്നുകളുടെയും അവയുടെ ചേരുവകളുടെയും കയറ്റുമതിക്കുണ്ടായിരുന്ന നിയന്ത്രണമാണ്​ നീക്കിയത്​. കോവിഡ്​ ആഗോള മരുന്ന്​ വിതരണ ശൃംഖലയെ തടസപ്പെടുത്തിയതോടെയാണ്​ ഇന്ത്യ മരുന്ന്​ കയറ്റുമതിക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​. അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ്​ നിയന്ത്രണം എടുത്തുകളഞ്ഞതെന്ന്​ റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു. മലേറിയ പ്രതിരോധ മരുന്ന്​ ഇറക്കുമതി ചെയ്യണമെന്നും ട്രംപ്​ ആവശ്യപ്പെട്ടു. ആവശ്യത്തോട്​ അനുകൂലമായ നിലപാട്​ സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimedicinecoronamalayalam newsindia newscovid 19Donald Trump
News Summary - US Needs Hydroxychloroquine India will face retaliation if the Export Stops Trump -India news
Next Story