Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്ക സലാഹുദ്ദീനെ...

അമേരിക്ക സലാഹുദ്ദീനെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണം -കോൺഗ്രസ്

text_fields
bookmark_border
അമേരിക്ക സലാഹുദ്ദീനെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണം -കോൺഗ്രസ്
cancel

ന്യൂഡൽഹി: അമേരിക്ക ആഗോള ഭീകരനാക്കി പ്രഖ്യാപിച്ച ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ യു.എസ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്ന് കോൺഗ്രസ്. ഇത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. 

താ​ഴ്‍വ​ര​യെ ഇ​ന്ത്യ​ൻ സേ​ന​യു​ടെ ശ്​​മ​ശാ​ന​മാ​ക്കി മാ​റ്റു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ സലാഹുദ്ദീൻ ഇന്ത്യയിൽ നിരവധി തീവ്രവാദ അക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഒരു ടി.വി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇനിയും ഇന്ത്യയിൽ അക്രമണങ്ങൾ നടത്തുമെന്നും  പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് സലാഹുദ്ദീനെ  യു.​എ​സ്​ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചത്. യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യ പു​തി​യ പ​ട്ടി​ക​യി​ലാ​ണ് സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​നെ  ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വൈ​റ്റ്​​ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മു​മ്പാ​യി​രു​ന്നു  യു.​എ​സ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​​​​​െൻറ തീ​രു​മാ​നം. യു.​എ​സ്​ പൗ​ര​ന്മാ​ർ​ക്ക്​ സ​ലാ​ഹു​ദ്ദീ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും നി​രോ​ധി​ച്ച​താ​യും ഉ​ത്ത​ര​വി​ലു​ണ്ടായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressU.Shizbul mujahideenSyed SalahuddinSalahuddinHizbul Mujahideen ChiefIndia News
News Summary - U.S. must track, arrest, hand Salahuddin over to India: Congress India news
Next Story