യു.എസ് ഫണ്ട്: കോൺഗ്രസിന് എതിരെ ബി.ജെ.പി
text_fieldsഅമിത് മാളവ്യ
ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് നൽകിവന്ന അമേരിക്കൻ ഫണ്ടിെന്റ പേരിൽ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി. ഈ ഫണ്ട് അമേരിക്ക റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറായിരുന്നെന്ന് ബി.ജെ.പി ഐ.ടിസെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടിയുമായും ഗാന്ധി കുടുംബവുമായും ബന്ധമുള്ള യു.എസ് ശതകോടീശ്വരൻ ജോർജ് സോറോസ് തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഇടപെട്ടെന്നാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.എസ് എയ്ഡിെന്റ സഹായം ലഭിക്കുന്ന, സോറോസിെന്റ ഓപൺ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ള ഇന്റർനാഷനൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റംസ് എന്ന സംഘടനയുമായി തെരഞ്ഞെടുപ്പ് കമീഷൻ 2012ൽ ധാരണപത്രം ഒപ്പുവെച്ചിരുന്നെന്ന് അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

