Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി-ട്രംപ്...

മോദി-ട്രംപ് കൂടിക്കാഴ്ച: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ മോദി ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി യു.എസ് സ്ഥാനപതി

text_fields
bookmark_border
മോദി-ട്രംപ് കൂടിക്കാഴ്ച: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ മോദി ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി യു.എസ് സ്ഥാനപതി
cancel

ന്യൂഡൽഹി: ജി7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ ഏവിയൻ-ലെസ്-ബെയ്ൻസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോർ വെളിപ്പെടുത്തി. എക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


"കൂടിക്കാഴ്ചക്ക് മുൻപ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാമെങ്കിലും പൂർണമായ വാർത്താസമ്മേളനം ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം സെർജിയോ ഗോർ ട്രംപിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ട്രംപ് ചോദ്യം ചോദിക്കില്ലെന്ന് മറുപടിയും നൽകി. നേതാക്കളുടെ പ്രാരംഭ പ്രസംഗങ്ങൾക്ക് ശേഷം ട്രംപ് പെട്ടെന്ന് മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞ് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഇത് എല്ലാ വിഷയങ്ങളും ചർച്ചയായ നീണ്ട വാർത്താസമ്മേളനത്തിന് വഴിവെച്ചു." സെർജിയോ പറഞ്ഞു.

വെളിപ്പെടുത്തലിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ചർച്ച ചെയ്ത വിഷയങ്ങൾ

ഹുർമുസ് കടലിടുക്കിൽ യു.എസ് നാവികസേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. തന്ത്രപ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി മോദി ഉത്കണ്ഠ അറിയിച്ചപ്പോൾ നാവികരുടെ ജോലി കഠിനമാണ് എന്ന് പറഞ്ഞ് ട്രംപ് വിഷയത്തിന്‍റെ ഗൗരവം കുറച്ചുകാണിക്കുകയാണുണ്ടായത്.

എങ്കിലും, ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ, ഹുർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ എന്നിവയും ഇരുനേതാക്കളും ചർച്ച ചെയ്തു. മറ്റൊരു രാജ്യം ആക്രമിച്ചാൽ യു.എസ് ഇന്ത്യയെ പിന്തുണക്കുമെന്ന് ഉറപ്പുനൽകിയ ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഉടൻ തന്നെ യാഥാർഥ്യമാകുമെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USG7 Summitmodi trump meetingIndia
News Summary - us envoy's about modi trump meet
Next Story