ബാബ സിദ്ദീഖി വധം: അൻമോൽ ബിഷ്ണോയിയെ ഉടൻ കൊണ്ടുവരുമെന്ന്
text_fieldsമുംബൈ: മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ അധോലോക കുറ്റവാളി അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽനിന്ന് വിട്ടുകിട്ടാനുള്ള നടപടികൾ പൂർത്തിയായതായി മുംബൈ പൊലീസ്.
കഴിഞ്ഞവർഷം നവംബറിലാണ് അൻമോൽ അമേരിക്കയിൽ പിടിയിലായത്. സബർമതി ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ്. ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയ കേസിന് പുറമേ നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത കേസിലും മുഖ്യപ്രതിയാണ്.
ഇരു കേസുകളിലുമായി 26 ഓളം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇവർക്ക് ആക്രമണ നിർദേശം നൽകിയതിന്റെ ഓഡിയോ ക്ലിപ്പുകൾ ലഭിച്ചതായി പൊലീസ് അവകാശപ്പെട്ടിരുന്നു. അൻമോൽ ബിഷ്ണോയിയെ ഉടനെ കൈമാറിയേക്കുമെന്നും ഡൽഹിയിൽ എത്തിക്കാനാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

