യു.എസിൽ സാമൂഹിക സുരക്ഷാ പദ്ധതികൾ ഉപയോഗിക്കുന്നവർക്ക് ഗ്രീൻ കാർഡില്ല
text_fieldsവാഷിങ്ടൺ: സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നവർക്ക് ഇനി ഗ്രീൻ കാർഡ് നൽകില്ലെന്ന് യു.എസ് ഭരണ കൂടം. ഫുഡ് സ്റ്റാപ്സ്, മെഡിക്എയ്്ഡ് പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നവർക്കാവും ഗ്രീൻ കാർഡ് നിഷേധിക്കുക. യു.എസ് പൗരത്വം ആഗ്രഹിക്കുന്ന ലക്ഷകണക്കിന് ആളുകൾക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.
പ്രധാനമായും ഹിസ്പാനിക് കുടിയേറ്റക്കാരെ പോലുള്ളവർക്കാണ് തീരുമാനം തിരിച്ചടിയാവുക. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ഇവർ യു.എസിലെ പല സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നുണ്ട്. ഇത്തരക്കാർക്കെല്ലാം ഇനി യു.എസ് പൗരത്വം സ്വപ്നമാകും.
യു.എസിൻെറ സാമൂഹിക സുരക്ഷാ പദ്ധതികൾ ആവശ്യമായ താഴ്ന്ന ജോലികൾ ചെയ്യാനായി രാജ്യത്തെത്തുന്ന കുടിയേറ്റക്കാർക്കാണ് ഇതുമൂലം പ്രശ്നമുണ്ടാവുക. പുതിയ നീക്കത്തോടെ ഇത്തരക്കാരുടെ യു.എസ് സ്വപ്നം അവസാനിക്കും.