Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസിൽ കോവിഡ്​...

യു.എസിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; ലോകത്ത്​ 597,282 അസുഖ ബാധിതർ

text_fields
bookmark_border
യു.എസിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; ലോകത്ത്​ 597,282 അസുഖ ബാധിതർ
cancel

ന്യൂയോർക്ക്​: ലോകത്ത്​ ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ 19 രോഗം സ്ഥിരീകരിച്ച രാജ്യമായി യു.എസ്​. രാജ്യത്ത്​ ഇതുവരെ 104,205 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1,701 ആളുകൾ മരണപ്പെട്ടു. 2,525 പേർ സുഖം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്​.

ലോകത്ത്​ ആദ്യമായാണ്​ ഒരു രാജ്യത്ത്​ ഒരു ലക്ഷത്തിലേ​െറ പേർക്ക്​ ​െവെറസ്​ ബാധസ്ഥിരീകരിക്കുന്നത്​. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​ത ഇറ്റലിയിൽ 86,498 പേർക്കാണ്​ രോഗബാധയുള്ളത്​. ഇവിടെ ഇതുവരെ 9,134 ആളുകളാണ്​ മരിച്ചത്​.

കൊറോണ വൈറസി​​െൻറ ഉത്ഭവ കേന്ദ്രമായ ചൈനയിൽ രോഗബാധിതരുടെ എണ്ണം 81,394 ആയി. വൈറസ്​ വ്യാപനം നിയന്ത്രിച്ചുവെന്ന്​ ചൈന അവകാശപ്പെ​ട്ടെങ്കിലും കഴിഞ്ഞ ദിവസം 54 പേർക്ക്​ വീണ്ടും കോവിഡ്​ 19 സ്ഥിരീകരിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്​തു. 3,295 പേരാണ്​ ചൈനയിൽ വൈറസ്​ ബാധ മൂലം മരണപ്പെട്ടത്​. ​

കോവിഡ്​ മരണസംഖ്യയിൽ രണ്ടാമത്​ നിൽക്കുന്ന സ്​പെയിനിൽ 65,719 ​പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്​. എന്നാൽ പുതിയ കോവിഡ്​ കേസുകളോ മരണങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ പ്രതീക്ഷ നൽകുന്നു. ഇവിടെ 5,138 പേരാണ്​ മരിച്ചത്​.

ലോകത്ത്​ 27,365 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 597,282 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്​. ചികിത്സ തേടിയ 133,363 പേർ രോഗമുക്തി നേടിയെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsCoronavirusCovid 19
News Summary - US Covid-19 figures cross 100,000, a first for any country - World news
Next Story