െചന്നൈയിലെ യു.എസ് കോൺസുലേറ്റിെൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
text_fields
ചെന്നൈ: െചന്നൈയിലെയു.എസ് കോൺസുലേറ്റിെൻറ പ്രവർത്തനം താൽകാലികമായി നിർത്തിെവച്ചതായി കോൺസുലേറ്റ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഇനി മുതൽ കുറഞ്ഞ ജീവനക്കാരുമായിട്ടാവും കോൺസുലേറ്റ് പ്രവർത്തിക്കുക.
െചന്നൈയിൽ താമസിക്കുന്ന അമേരിക്കൻ പൗരൻമാരോടെ അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാവാനും കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രാദേശികമായ സംഭവങ്ങൾ നിരീക്ഷിക്കാനും കൂടുതൽ വാർത്തകൾക്കായി പ്രാദേശിക
ചാനലുകൾ നിരന്തരമായി ശ്രദ്ധിക്കാനും കോൺസുലേറ്റ് പൗരൻമാർക്ക് നിർദ്ദേശം നൽകി.
സമാധാനപരമായ ഇപ്പോഴത്തെ അന്തരീക്ഷം മാറി കലാപത്തിെൻറ സാഹചര്യം ഉണ്ടായാൽ അത്തരം സ്ഥലങ്ങൾ നിന്നും മാറി നിൽക്കാനും വൻപ്രകടനങ്ങേളാ വലിയ ആൾകൂട്ടമോ കണ്ടാൽ അത്തരം സാഹചര്യം ഒഴിവാക്കാനും കോൺസുലേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അമേരിക്കൻ കോൺസുലേറ്റ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
