Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളുടെ...

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച അമേരിക്കക്കാരൻ ഹൈദരാബാദിൽ അറസ്​റ്റിൽ

text_fields
bookmark_border
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച അമേരിക്കക്കാരൻ ഹൈദരാബാദിൽ അറസ്​റ്റിൽ
cancel

ഹൈദരാബാദ്​: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ​പ്രദർശിപ്പച്ചതിന്​ അമേരിക്കക്കാരൻ ഹൈദരാബാദിൽ അറസ്​റ്റിലായി. ന്യൂജേഴ്​സി സ്വദേശി ജെയിംസ്​ കിക്ക്​ ജോൺസ്​ എന്ന 42 കാരനാണ്​ പൊലീസ്​ പിടിയിലായത്​. 2012 മുതൽ ഹൈദരാബാദിലെ നിയമസ്​ഥാപനത്തിൽ ഭാഷാ വിദഗ്​ധനായി പ്രവർത്തിക്കുകയാണ്​ ഇയാൾ.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റിൽ കയറ്റുന്ന കമ്പ്യൂട്ടറി​െൻറ ​െഎ.പി നമ്പർ ഇൻറർ പോളിൽ നിന്നും തെലങ്കാന പൊലീസി​െൻറ സൈബർ ക്രൈം വിഭാഗത്തിന്​ ലഭിക്കുകയായിരുന്നു. തുടർന്ന്​ നടന്ന അന്വേഷണത്തിലാണ്​ ജെയിംസ്​ പിടിയിലായത്​. മദാപൂരിലെ വീട്ടിലെ കമ്പ്യൂട്ടറിൽ നിന്നാണ്​ ചിത്രങ്ങൾ ഇൻറർനെറ്റിൽ കയറ്റുന്നതെന്ന്​ മനസിലാക്കിയ പൊലീസ്​ ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

ജെയിംസ്​ കുട്ടികളുടെ അശ്​ളീല വീഡിയോയും ഫോ​േട്ടായും ഡൗൺലോഡും അപ്​ ലോഡും​ ചെയ്യുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളുടെ ലാപ്​ടോപ്പിൽ നിന്ന്​ കുട്ടികളുടെയും മുതിർന്നവരുടെതുമായി 29,288 ഒാളം അശ്​ളീല വിഡിയോകളും ഫോ​േട്ടാകളും കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു. ​െഎ.ടി ആക്​ട്​ 2000 പ്രകാരം കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Porn
News Summary - US Citizen Arrested In Hyderabad For Allegedly Circulating Child Porn
Next Story