Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസിന്റെ ബങ്കർ...

യു.എസിന്റെ ബങ്കർ ബസ്റ്റർ ആക്രമണം

text_fields
bookmark_border
യു.എസിന്റെ ബങ്കർ ബസ്റ്റർ ആക്രമണം
cancel

ശക്തിയേറിയ ബോംബുകൾക്കു പോലും തകർക്കാൻ കഴിയാത്ത അത്രയും ഭൂമിക്കടിയിലുള്ള ലക്ഷ്യങ്ങളിലേക്ക് തുളച്ചുചെന്ന് പൊട്ടിത്തെറിക്കുന്നതാണ് ബങ്കർ ബസ്റ്റർ എന്നറിയപ്പെടുന്ന സി.ബി.യു-57 ബോംബ്. ബി 2 സ്പിരിറ്റ് വിമാനമാണ് ഇവ ഫോർദോവിൽ വർഷിച്ചത്. ആറ് ബങ്കർ ബസ്റ്റർ ബോംബുകളും മറ്റ് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 30 ടോമാഹാക്ക് മിസൈലുകളും വർഷിച്ചതായി ട്രംപ് അവകാശപ്പെട്ടു.

37 മണിക്കൂർ നിർത്താതെ പറന്ന് ബി 2 സ്പിരിറ്റ്

GBU-57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാനും വിക്ഷേപിക്കാനും ശേഷിയുള്ള ഏക വിമാനമാണ് അമേരിക്കയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ. ഇന്ധനം നിറക്കാതെ 11,000 കിലോമീറ്റർ ദൂരവും ഒരു തവണ ഇന്ധനം നിറച്ചാൽ 18,500 കിലോമീറ്ററും സഞ്ചരിക്കാൻ ഇതിന് കഴിയും.

ഞായറാഴ്ച പുലർച്ചെ യു.എസ്സിലെ മിസോറിയിൽനിന്ന് യു.എസ് ബി-2 സ്പിരിറ്റ് ബോംബർ വിമാനങ്ങൾ ഏകദേശം 37 മണിക്കൂർ നിർത്താതെ പറന്ന് ഇറാന്റെ ആകാശത്തെത്തിയാണ് ഫോർദോയിൽ ബങ്കർ ബസ്റ്റർ ബോംബ് ഇട്ടത്. ആകാശമ​ധ്യെ പലതവണ ഇന്ധനം നിറച്ചതായും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

•18,000 കിലോഗ്രാം ഭാരം വഹിക്കും.

വിമാനത്തിന്റെ ആകെ ഭാരം ഏകദേശം 27,200 കിലോഗ്രാം.

•നിമാണം: നോർത്രോപ് ഗ്രമ്മൻ കമ്പനി

•വലിയ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യത്തിലേക്ക് കടന്നുകയറാൻ കഴിയും.

എന്താണ് ബങ്കർ ബസ്റ്റർ ബോംബ്​ ?

ഭൂമിയുടെ ഉപരിതലത്തിലേക്ക് ആഴത്തിൽ തുളച്ചുകയറി സ്ഫോടനം നടത്താൻ ശേഷിയുള്ള ബോംബുകളാണ് ‘ബങ്കർ ബസ്റ്റർ’. അമേരിക്കൻ ആയുധപ്പുരയിലെ ഏറ്റവും പുതിയ GBU-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ ബോംബാണ് ഫോർദോവിൽ ഉപയോഗിച്ചത്.

•ആകെ ഭാരം: 13,600 കിലോഗ്രാം

•പോർമുന: 2,700 കിലോഗ്രാം

•ബി-2 സ്പിരിറ്റ് എന്ന സ്റ്റെൽത്ത് ബോംബർ വിമാനത്തിനുമാത്രമാണ്

ഈ ബോംബുകൾ വഹിക്കാൻ കഴിയൂ.

•പൊട്ടിത്തെറിക്കുന്നതിനു മുമ്പ് 200 അടി വരെ (61 മീറ്റർ) തുളച്ചുചെല്ലാൻ കഴിയും.

ടോമ​ഹാ​ക് മിസൈൽ

നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ അമേരിക്ക ഉപയോഗിച്ചതെന്ന് കരുതുന്നത് ഇതാണ്.

•അമേരിക്കൻ നിർമിത ദീർഘദൂര, ക്രൂസ് മിസൈലാണ് ടോമ​ഹാ​ക്. കരയിൽനിന്നും അന്തർവാഹിനിയിൽനിന്നും കപ്പലിൽനിന്നും തൊടുക്കാം. ശത്രുക്കളുടെ പ്രതിരോധ മേഖലകളെ തകർക്കാനും, തന്ത്രപ്രധാനമായ ലക്ഷ്യസ്ഥാനങ്ങളിൽ പ്രഹരമേൽപിക്കാനും കഴിയും. 1300 കിലോമീറ്റർ താണ്ടാനാകും. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ടോമാഹാക് ആക്രമിച്ച കേന്ദ്രങ്ങൾ

നതൻസ്

തെഹ്റാന്റെ 220 കി.മീ. തെക്കുകിഴക്കുള്ള പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം. 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സംവിധാനമുണ്ട്. എട്ട് മീറ്റർ ആഴത്തിൽ രണ്ടര മീറ്റർ കട്ടിയുള്ള കോൺക്രീറ്റിനടിയിലാണിത്. 50,000 സെൻട്രിഫ്യൂജുകൾ സൂക്ഷിക്കാം.

ഇസ്ഫഹാൻ ആണവ കേന്ദ്രം

രാജ്യത്തെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം. 3000 ഓളം ആണവ ശാസ്ത്രജ്ഞർ ജോലി ചെയ്യുന്നു. തെഹ്റാന് 440 കി.മീ. തെക്ക്. ആണവ സാ​ങ്കേതിക കേന്ദ്രം, യുറേനിയം പരിവർത്തന കേന്ദ്രം, ആണവ ഇന്ധന ഗവേഷണ, ഉൽപാദന കേന്ദ്രം എന്നിവ ഇതിന് കീഴിലുണ്ട്.

ഇസ്രായേലിന്റെ പക്കലുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ(ഇവക്ക് ഫോർദോ നിലയത്തിനുള്ളി​േലക്ക് എത്താൻ കഴിയാത്തതിനാലാണ് യു.എസ് ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചത്)

ബി.എൽ.യു -109

•250 കിലോഗ്രാം

ഫൈറ്റർ ജറ്റുകൾക്ക് വഹിക്കാൻ കഴിയും.

•ആറു മുതൽ എട്ട് അടിവരെ തുളഞ്ഞുകയറാൻ സാധിക്കും

ഫോർദോ

60% വരെ സമ്പുഷ്ടീകരിച്ച യുറേനിയം ആണവ ആയുധമായി പരിവർത്തിപ്പിക്കാനുള്ള ശേഷി ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ കണക്കുപ്രകാരം ഇവിടെ 2,700 സെൻട്രിഫ്യൂജുകളാണുള്ളത്.

ജി.ബി.യു-28

•1,800-2,300 കിലോഗ്രാം

ഫൈറ്റർ ജറ്റുകൾക്ക് വഹിക്കാൻ കഴിയും.

•16 മുതൽ 20 അടിവരെ തുളഞ്ഞുകയറാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.s attackWorld NewsLatest NewsIsrael Iran War
News Summary - U.S. bunker buster attack
Next Story