Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല് കുറ്റവാളികളെ...

നാല് കുറ്റവാളികളെ ഭീ​ക​ര​രാ​യി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് അമേരിക്ക

text_fields
bookmark_border
terror-list
cancel

ന്യൂ​ഡ​ൽ​ഹി: ജ​യ്​​ശെ മു​ഹ​മ്മ​ദ്​ നേ​താ​വ്​ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ അടക്കം നാലു പേരെ ഭീ​ക​ര​രാ​യി പ്രഖ്യാപ ിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി അമേരിക്ക. ഇന്ത്യൻ ഭരണകൂടത്തിന്‍റെ തീരുമാനത്തെ പിന്തുണക്കുന്നു. തീവ്രവാ ദത്തിനെതിരായ യോജിച്ച പോരാട്ടത്തിന് പുതിയ നിയമം ഗുണം ചെയ്യുമെന്നും യു.എസ് സൗത്ത്-സെൻട്രൽ ഏഷ്യ ആക്ടിങ് അസിസ്റ് റന്‍റ് സെക്രട്ടറി ആലിസ് വെൽസ് പ്രതികരിച്ചു.

വി​വി​ധ കേ​സു​ക​ളി​ൽ ഇ​ന്ത്യ തേ​ടു​ന്ന ജ​യ്​​ശെ മു​ഹ​മ്മ​ദ്​ നേ​താ​വ് മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ, ല​ശ്​​​ക​റെ ത്വ​യ്യി​ബ സ്​​ഥാ​പ​ക​ൻ ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ്​ ഇ​ബ്രാ​ഹിം, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​ സ​കി​യ്യു​ർ​റ​ഹ്​​മാ​ൻ ല​ഖ്​​വി​ എ​ന്നി​വ​രെയാണ് ഭീ​ക​ര​രാ​യി കേ​ന്ദ്ര​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചത്.

വ്യ​ക്​​തി​ക​ളെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി പാ​ർ​ല​മെന്‍റ്​ പാ​സാ​ക്കി​യ​തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ന​ട​പ​ടി. സം​ഘ​ട​ന​ക​ൾ​ക്കു​പു​റ​മെ വ്യ​ക്​​തി​ക​ളെ​യും ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ക്കാ​മെ​ന്ന നി​യ​​മ​ഭേ​ദ​ഗ​തി യു.​എ.​പി.​എ​യി​ൽ (നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം) വ​രു​ത്തി​യ​ത്​ ഒ​രു മാ​സം മു​മ്പാ​ണ്.

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​​ന്‍റെ സൂ​ത്ര​ധാ​ര​ന്മാ​രെ​ന്ന്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യ പ്ര​ധാ​നി​ക​ളെ​യാ​ണ്​ ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ദാ​വൂ​ദ്​ ഇ​ബ്രാ​ഹിം, ഹാ​ഫി​സ്​ സ​ഇൗ​ദ്, മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​ർ തു​ട​ങ്ങി​യ​വ​രെ ഭീ​ക​ര​രാ​യി െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usuapamalayalam newsindia newsTerrorist listIndia News
News Summary - US Backs India As Hafiz Saeed, 3 Others Named Terrorists -India News
Next Story