വൈറ്റ് ഹൗസ് പിന്മാറി; ട്രംപിന്‍റെ സന്ദർശന വേളയിൽ വ്യാപാര കരാർ ഒപ്പിടില്ല
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ദ്വിദിന ഇന്ത്യാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വ ്യാപാരക്കരാറിന് രൂപംനൽകാനുള്ള സാധ്യതകൾ നിഷേധിച്ച് വൈറ്റ്ഹൗസ്. ഇന്ത്യാ സന്ദർശനത്തിനിടെ ട്രംപ് വ്യാപാരക്കരാർ ഒപ്പുവെക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. അമേരിക്കയാണ് അവസാന നിമിഷം കരാറിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനമെടുത ്തതെന്ന് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
വ്യാപാരക്കര ാറിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ നൽകിയിരുന്നില്ല. എന്നാൽ, ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികൾ ഏത ാനും ആഴ്ചകളായി മിനി-വ്യാപാരക്കരാറിനായി ശ്രമം നടത്തുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് വ്യാപാരക്കരാർ ഇപ്പോൾ വേ ണ്ടെന്ന് അമേരിക്ക നിലപാടെടുത്തത്. ഇന്ത്യയുമായി സമഗ്രമായ കരാറാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പി ന്മാറിയിരിക്കുന്നതത്രെ.
മുൻകാലങ്ങളിൽ കരാറിന് തടസമായി നിന്ന വിഷയങ്ങളിൽ ഇരുവിഭാഗവും ചർച്ച നടത്തിയിരുന്നു. എന്നാൽ, നികുതി കുറയ്ക്കാനും കമ്പോളങ്ങൾ തുറന്നുനൽകാനും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.
ഇറക്കുമതി നികുതിയിൽ 100 ശതമാനം ഇളവു നൽകുന്ന അമേരിക്കയുടെ പൊതു മുൻഗണനാ സംവിധാനത്തിൽ (ജി.എസ്.പി) നിന്ന് ഇന്ത്യയെ നീക്കിയ നടപടി തുടരവെ ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും വ്യാപാര കരാർ ഒപ്പിടാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വർഷത്തിൽ 560 കോടി ഡോളറിെൻറ ഉൽപന്നങ്ങൾ നികുതിയില്ലാതെ അമേരിക്കയിൽ ഇറക്കുമതി ചെയ്യാമായിരുന്ന മുൻഗണനാ സംവിധാനത്തിൽനിന്ന് കഴിഞ്ഞവർഷം ജൂണിലാണ് ഇന്ത്യയെ ഒഴിവാക്കിയത്. കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ ജി.എസ്.പി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് കരുതിയിരുന്നു. എന്നാൽ, അത്തരത്തിലൊരു വ്യാപാര കരാറിനോട് അമേരിക്ക വിയോജിപ്പ് തുടരുകയാണ്.
ജി.എസ്.പി പുനഃസ്ഥാപിക്കുന്നതിൽ ആശങ്കയുണ്ടെന്നും വിപണിയിൽ സ്വതന്ത്രമായി ഇടപെടാൻ ഇന്ത്യൻ സർക്കാറിന് സാധിക്കുന്നില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉന്നതതല പ്രതിനിധി പറഞ്ഞു. വ്യാപാര, സാമ്പത്തിക ബന്ധം ഇരു രാജ്യങ്ങൾക്കും പ്രധാനമാണ്. എന്നാൽ അതു സംബന്ധിച്ച് അമേരിക്കക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതു പരിഹരിക്കുന്നതിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. അതേസമയം, സാമ്പത്തിക, ഊർജ മേഖലയിൽ ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യയുടെ വർധിത ഉൗർജാവശ്യം പരിഹരിക്കാൻ അമേരിക്ക തയാറാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 2016ൽ ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ ഊർജ കയറ്റുമതി 500 ശതമാനം വർധിച്ചിരുന്നു. അതോടൊപ്പം തീവ്രവാദം നേരിടാനുള്ള സുരക്ഷാ സഹകരണത്തിനും പ്രതിരോധത്തിനും ട്രംപിെൻറ സന്ദർശനം ഊന്നൽ നൽകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
