Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോൺസൺ & ജോൺസൺ വാക്​സിൻ...

ജോൺസൺ & ജോൺസൺ വാക്​സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യു.എസ്​ അനുമതി

text_fields
bookmark_border
ജോൺസൺ & ജോൺസൺ വാക്​സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യു.എസ്​ അനുമതി
cancel

വാഷിങ്​ടൺ: ജോൺസൺ & ജോൺസൺ വാക്​സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യു.എസ്​ ആരോഗ്യവകുപ്പ്​ അധികൃതർ അനുമതി നൽകി. രക്​തം കട്ടപിടിക്കുന്നുവെന്ന ആശങ്ക​െയ തുടർന്ന്​​ ഏപ്രിൽ 14നാണ്​ വാക്​സിൻ ഉപയോഗം നിർത്തിവെച്ചത്​.

അപൂർവം കേസുകളിൽ മാ​ത്രമാണ്​ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയതെന്ന്​ യു.എസ്​ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. വാക്​സിന്‍റെ ഉപയോഗം പുനഃരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്ന്​ ​അധികൃതർ വ്യക്​തമാക്കി​.

വാക്​സിൻ സ്വീകരിച്ച 3.9 മില്യൺ സ്​ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക്​ മാത്രമാണ്​ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയത്​. ഇതിൽ 13 പേരും 50 വയസിൽ താഴെയുള്ളവരാണ്​. പുരുഷൻമാരിൽ ആർക്കും രക്​തം കട്ടപിടിക്ക​ുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്​തം കട്ടപിടിക്കൽ പ്രശ്​നം അപൂർവമായി മാത്രമാണ്​ കണ്ടെത്തിയിട്ടുളളതെന്നാണ്​ അറിയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnson & Johnsoncovid vaccine
News Summary - US Allows Johnson & Johnson Covid Vaccination To Resume
Next Story