Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദിലീപ്​ കുമാറിനെതിരെ...

ദിലീപ്​ കുമാറിനെതിരെ വിദ്വേഷ ട്വീറ്റുമായി ബി.ജെ.പി നേതാവ്​; രൂക്ഷ വിമർശനവുമായി ഊര്‍മിള മതോണ്ഡ്കര്‍

text_fields
bookmark_border
ദിലീപ്​ കുമാറിനെതിരെ വിദ്വേഷ ട്വീറ്റുമായി ബി.ജെ.പി നേതാവ്​; രൂക്ഷ വിമർശനവുമായി ഊര്‍മിള മതോണ്ഡ്കര്‍
cancel

അന്തരിച്ച ബോളിവുഡ്​ ഇതിഹാസ നടൻ ദിലീപ്​ കുമാറിനെതിരെ വിദ്വേഷ ട്വീറ്റുമായി ബി.ജെ.പി നേതാവ്​. ഹരിയാനയിലെ ബിജെപിയുടെ സോഷ്യൽ മീഡിയ-ഐടി വിഭാഗം തലവൻ അരുണ്‍ യാദവാണ്​ നടനെ അപമാനിച്ചുകൊണ്ട്​ ട്വീറ്റിട്ടത്​. ഹിന്ദു നാമത്തിൽ പണം സമ്പാദിച്ച മുഹമ്മദ്​ യൂസുഫ്​ ഖാൻ എന്നാണ്​ നടനെ അരുൺ യാദവ്​ വിശേഷിപ്പിച്ചത്​.

"സിനിമാ മേഖലയില്‍ ഹിന്ദു നാമത്തില്‍ പണം സമ്പാദിച്ച മുഹമ്മദ് യൂസുഫ് ഖാന്‍റെ (ദിലീപ് കുമാര്‍) മരണം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്! ദുഖാര്‍ത്തരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ". -ഇങ്ങനെയായിരുന്നു ട്വീറ്റ്​.

എന്നാൽ, ബി.ജെ.പി നേതാവി​െൻറ ട്വീറ്റിനെതിരെ​ രൂക്ഷമായ രീതിയിലുള്ള വിമർശനങ്ങളാണ്​ കമൻറ്​ ബോക്​സിൽ വന്നത്​. 'നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന്' നടിയും ശിവസേനാ നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍ കമൻറ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilip KumarBJP LeaderUrmila MatondkarBJP
News Summary - Urmila Matondkar Slams Haryana BJP Leaders hate Tweet On Dilip Kumar
Next Story