Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണയെ...

കങ്കണയെ വെല്ലുവിളിച്ച്​ ഊർമിള; 'ഞാൻ രേഖകൾകാണിക്കാം, നിങ്ങൾ പേരുകൾ പുറത്തുവിടൂ'

text_fields
bookmark_border
Urmila Matondkar shares video
cancel

ബോളിവുഡ്​ നടിമാരായ കങ്കണ റണാവത്തും ഉൗർമിള മ​േണ്ഡാദ്​കറും തമ്മിലുള്ള വാക്​ പോര്​ പുതിയ തലത്തിലേക്ക്​. കങ്കണയെ വെല്ലുവിളിച്ച്​ ഉൗർമിള പുതിയ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഊർമിളയുടെ സ്വത്ത്​ സംബന്ധിച്ച്​ കങ്കണ ഉന്നയിച്ചആരോപണങ്ങൾക്ക്​ മറുപടിയായാണ്​ വീഡിയോ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​.


​'നമസ്​കാരം കങ്കണജി. എന്നെക്കുറിച്ച്​ നിങ്ങൾ പങ്കുവച്ച ആശങ്കകൾ ഞാൻ കേട്ടു. ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്​, നിങ്ങളൊരു സ്ഥലവും സമയവും തിരഞ്ഞെടുക്കണമെന്നാണ്​. എന്‍റെ സ്വത്തുക്കളുടെ എല്ലാ രേഖകളും ഞാൻ അവിടെ കൊണ്ടുവരും. 25-30 വർഷക്കാലം സിനിമയിൽ കഠിനാധ്വാനം ചെയ്ത ശേഷം ഞാൻ 2011 ൽ അന്ധേരിയിൽ ഒരു വീട് വാങ്ങിയിരുന്നു. വരു​േമ്പാൾ ഞാൻ ആ ഫ്ലാറ്റിന്‍റെ രേഖകൾ കൊണ്ടുവരും. 2019 മാർച്ച് ആദ്യ വാരത്തിൽ ഞാൻ ആ വീട് വിറ്റു. ആ പേപ്പറുകളും ഞാൻ കൊണ്ടുവരും. എനിക്ക് ലഭിച്ച പണത്തിൽ നിന്ന് ഇപ്പോൾ ഞാൻ വാങ്ങിയ പുതിയ വീടിന്‍റെ രേഖകളും കൊണ്ടുവരാം. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ ഞാൻ ഈ ഫ്ലാറ്റ് വാങ്ങിയെന്ന്​ അപ്പോൾ നിങ്ങൾക്ക്​ ബോധ്യപ്പെടും'-ഊർമിള പറയുന്നു. അടുത്തിടെ ശിവസേനയിൽ ചേർന്ന ഉൗർമിള സ്വത്ത്​ സമ്പാദിച്ചത്​ അവിടെ നിന്ന്​ ലഭിച്ച പണം കൊണ്ടാണെന്ന്​ കങ്കണ നേ​രത്തേ ആരോപിച്ചിരുന്നു. ഇതിനാണ്​ ഊർമിള മറുപടി പറഞ്ഞിരിക്കുന്നത്​.

'പകരമായി എനിക്ക് വേണ്ടത് ഇതാണ്. നിങ്ങൾക്ക് സർക്കാർ വൈ പ്ലസ് സുരക്ഷ നൽകിയിരിക്കുകയാണല്ലോ. എന്നെപ്പോലുള്ള ലക്ഷക്കണക്കിന് നികുതിദായകർ നൽകിയ പണം ഉപയോഗിച്ചാണ്​ നിങ്ങൾക്ക്​ സുരക്ഷ നൽകുന്നത്​. താങ്കൾ ബോളിവുഡിൽ മയക്കുമരുന്ന്​ ഉപയോഗിക്കുന്നവരുടെ പേരുകൾ നാർക്കോട്ടിക്​സ്​ ബ്യൂറോക്ക്​ നൽകാമെന്ന്​ പറഞ്ഞിരുന്നല്ലോ. അതുകൊണ്ടുകൂടിയാണല്ലോ നിങ്ങൾക്ക്​ ഇപ്പോൾ സുരക്ഷ നൽകുന്നതും. രാജ്യം മുഴുവൻ താങ്കൾ ആ പേരുകൾ വെളിപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ്.രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങൾ നിങ്ങൾക്കറിയാം. മയക്കുമരുന്നിനെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ട്. ദയവായി മയക്കുമരുന്ന്​ ഉപയോഗിക്കുന്നവരുടെ പട്ടിക വെളിപ്പെടുത്തുക. നിങ്ങളുടെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു' -ഊർമിള വീഡിയോയിൽ പറഞ്ഞു.


ഞായറാഴ്ച കങ്കണ എഴുതിയ ഒരു ട്വീറ്റിൽ ഊർമിളയെ പരിഹസിച്ചിരുന്നു. 'എന്‍റെ കഠിനാധ്വാനത്തിലൂടെ ഞാൻ നിർമ്മിച്ച വീടുകൾ കോൺഗ്രസ് നശിപ്പിക്കുകയാണ്. ബിജെപിയെ സന്തോഷിപ്പിക്കുന്നതിൽ നിന്ന് എനിക്ക് ലഭിച്ചത് 25-30 കേസുകൾ മാത്രമാണ്. ഞാൻ നിങ്ങളെപ്പോലെ മിടുക്കിയായിരുന്നെങ്കിൽ കോൺഗ്രസിനെ സന്തോഷിപ്പിക്കുമായിരുന്നു'- എന്നാണ്​ കങ്കണ എഴുതിയത്​.

ഡിസംബറിലാണ്​ ഉൗർമിള ശിവസേനയിൽ ചേർന്നത്​. സെപ്റ്റംബർ മുതൽ കങ്കണയും ഊർമിളയും തമ്മിൽ വാക്കുതർക്കത്തിലാണ്​. ഇരുവരും പ്രത്യേക അഭിമുഖങ്ങളിൽ പരസ്പരം വെല്ലുവിളിക്കുകയും വാക്​പോര്​നടത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenaKangana RanautBollywood NewsUrmila Matondkar
Next Story