Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടി ഊർമിള മതോണ്ട്​​കർ...

നടി ഊർമിള മതോണ്ട്​​കർ കോൺഗ്രസിൽ

text_fields
bookmark_border
Urmila-Matondkar
cancel

ന്യൂഡൽഹി: ബോളിവുഡ്​ നടിഊർമിള മതോണ്ട്​​കർ കോൺ​ഗ്രസിൽ ചേർന്നു. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധിയുമായി നടത് തിയ കൂടിക്കാഴ്​ചക്ക്​ ശേഷമാണ്​ അവർ കോൺഗ്രസ്​ അംഗത്വമെടുത്തത്​.

സജീ​വ രാഷ്​ട്രീയത്തിലേക്കുള്ള തൻെറ ചുവ ടുവെപ്പാണിതെന്ന്​ ഊർമിള പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്​റുവി​േൻറയും സർദാർ പ​ട്ടേലി​േൻറയും ആശയങ്ങളിലധിഷ്​ഠിതമായ രാഷ്​ട്രീയ കാഴ്​ചപ്പാട്​ രൂപീകരിക്കപ്പെട്ട കുടുംബത്തിൽ നിന്നാണ്​ താൻ വരുന്നതെന്നും കുട്ടിക്കാലം മുതൽ തന്നെ സാമൂഹികാവബോധം തനിക്കുണ്ടായിരുന്നെന്നും അവർ പറഞ്ഞു.

ഊർമിള കോൺഗ്രസ്​ ടിക്കറ്റിൽ മുംബൈ നോർത്ത്​ മണ്ഡലത്തിൽ നിന്ന്​ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ബി.ജെ.പിക്ക്​ ആധിപത്യമുള്ള മുംബൈ നോർത്തിൽ സിറ്റിങ്​ എം.പിയായ ഗോപാൽ ഷെട്ടിയാണ്​ ബി.ജെ.പിക്ക്​ വേണ്ടി മത്സരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbollywood actressUrmila MatondkarCongres
News Summary - Urmila Matondkar joins Congress -india news
Next Story