Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതിയെ...

പൗരത്വ ഭേദഗതിയെ റൗലത്ത്​​ നിയമവുമായി താരതമ്യപ്പെടുത്തി ഊർമിള മതോണ്ഡ്​കർ

text_fields
bookmark_border
urmila
cancel

പൂണെ: പൗരത്വ ഭേദഗതി നിയമത്തെ ബ്രിട്ടീഷ്​ കാലഘട്ടത്തിലെ റൗലത്ത്​​ നിയമവുമായി താരതമ്യം ചെയ്​ത് നടിയും രാഷ്​ട്രീയ പ്രവർത്തകയുമായ​ ഊർമിള മതോണ്ഡ്​കർ. മഹാത്​മാഗാന്ധിയുടെ ചരമ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. അതേസമയം, പ്രസംഗത്തി​ൽ രണ്ടാം ലോകമഹായുദ്ധത്തിൻെറ വർഷം പരാമർശിച്ചതിൽ ഊർമിളക്ക്​ തെറ്റു പറ്റി​.

‘‘1919ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഇന്ത്യയിൽ അശാന്തി പടർന്നു പിടിച്ചിരുന്നെന്നും അത്​ രണ്ടാം ലോകമഹായുദ്ധത്തോടെ വർധിക്കുമെന്നും ബ്രിട്ടീഷുകാർക്ക്​ അറിയാമായിരുന്നു. അതുകൊണ്ട്​ അവർ റൗലത്ത്​ ആക്​ട്​ എന്ന പേരിൽ അറിയപ്പെട്ട നിയമം കൊണ്ടു വന്നു.’’ എന്നായിരുന്നു ഊർമിള മതോണ്ഡ്​കർ പറഞ്ഞത്​. എന്നാൽ 1939 മുതൽ 1945 വരെയായിരുന്നു രണ്ടാം ലോക മഹായുദ്ധ കാലഘട്ടം.

പൗരത്വ ഭേദഗതി നിയമവും റൗലത്ത്​ നിയമവും ചരിത്രത്തിൽ കരിനിയമങ്ങളായി അറിയപ്പെടു​മെന്നും ഊർമിള മതോണ്ഡ്​കർ കൂട്ടിച്ചേർത്തു.

ബ്രിട്ടീഷുകാർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന്​ തോന്നിയാൽ ന്യായമായ വിചാരണ കൂടാതെ അവർ ആഗ്രഹിക്കുന്ന ആരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ അനുവദിക്കുന്ന നിയമമാണ്​ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ റൗലത്ത് ആക്റ്റ്.

ഗാന്ധിജി ഏതെങ്കിലും ഒരു രാജ്യത്തിൻെറ മാത്രമല്ല, മുഴുവൻ ലോകത്തി​േൻറയും നേതാവാണെന്ന്​ ഊർമിള മതോണ്ഡ്​കർ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം, ഹിന്ദു മതത്തെ ആരെങ്കിലും കൂടുതലായി പിന്തുടർന്നിട്ടുണ്ടെങ്കിൽ അത്​ ഗാന്ധിജിയാണ്​. മഹാത്മാഗാന്ധിയെ കൊലചെയ്​തയാൾ മുസ്​ലിമോ സിഖുകാരനോ അല്ല. അയാൾ ഒരു ഹിന്ദുവായിരുന്നു. അതേകുറിച്ച്​ തനിക്ക്​ കൂടുതലൊന്നും പറയാനില്ലെന്നും ഊർമിള പറഞ്ഞു.

ഉത്തര മുംബൈ മണ്ഡലത്തിൽ നിന്ന്​ ലോക്​സഭയിലേക്ക്​ മത്സരിച്ച്​ പരാജയപ്പെട്ട ഊർമിള മ​തോണ്ഡ്​കർ ഏതാനും മാസങ്ങൾക്ക്​ മുമ്പാണ്​കോൺഗ്രസിൽ നിന്ന്​ രാജി വെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUrmila MatondkarCitizenship Amendment ActRowlatt Act
News Summary - Urmila Matondkar Compares CAA With Rowlatt Act, Gets World War Year Wrong -india news
Next Story