ന്യൂഡൽഹി: അസുഖ ബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ് ആശുപത്രിയിൽ തന്നെ തുടരുകയാെണന്ന് അധികൃതർ. പെെട്ടന്നുണ്ടായ മൂത്രാശയ അണുബാധയാണ് ചികിത്സ തുടരാൻ ഇടയാക്കിയത്. ഇന്ന് ഡിസ്ചാർജാകുമെന്നായിരുന്നു നേരത്തെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.
തിങ്കളാഴ്ചയാണ് 93കാരനായ വാജ്പെയ്െയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആൻറിബയോട്ടിക്കുകളൊന്നും നൽകുന്നില്ലെന്നും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് അധികൃതർ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്(എയിംസ്) അധികൃതർ. മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്നങ്ങൾ എന്നിവയെത്തുടർന്നാണ് 93കാരനായ വാജ്പേയിയെ കഴിഞ്ഞ ദിവസം എയിംസിൽ പ്രവേശിപ്പിച്ചത്. ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആൻറിബയോട്ടിക് കുത്തിവെപ്പുകൾ നൽകുന്നുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. അണുബാധ നിയന്ത്രിതമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരും. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ മേൽനോട്ടത്തിലാണ് വാജ്പേയിയെ ചികിത്സിക്കുന്നത്.