Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി; സംസ്ഥാനങ്ങൾ കോവിഡ് പരിശോധന വർധിപ്പിക്കണം

text_fields
bookmark_border
ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി; സംസ്ഥാനങ്ങൾ കോവിഡ് പരിശോധന വർധിപ്പിക്കണം
cancel

ന്യൂഡൽഹി: ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ ബി.എഫ്.7 വ​കഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് നിർദേശം.

സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം. പോസിറ്റീവാകുന്ന രോഗികളിൽ ജനിതകശ്രേണീകരണം നടത്തുന്നതിന്റെ എണ്ണം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് കോവിഡ് പൂർണമായും മാറിയിട്ടില്ല. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങൾ നിരീക്ഷണവും പ്രതിരോധ പ്രവർത്തനവും ഊർജിതമാക്കണം. ചികിത്സ സൗകര്യങ്ങളും സജ്ജമാക്കണം. വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് ബി.എഫ്.7ന്റെ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Urges Wearing Masks, Increased Testing
Next Story